നിപ പ്രതിരോധത്തിന്റെ ഭാഗമായി 19 സാമ്പിളുകൾ ഇന്ന് പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. അതിൽ 5 എണ്ണം ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. നിപ രോഗം പകരുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ട നടപടികൾ ആണ് എടുക്കുന്നത്. പരമാവധി ആളുകളുടെ സമ്പർക്കപ്പട്ടിക ആണ് തയാറാക്കുന്നത്. 7200 വീടുകൾ രണ്ട് പഞ്ചായത്തുകളിലും രോഗ ലക്ഷണ സർവേയുടെ ഭാഗമായി സന്ദർശനം നടത്തുന്നുണ്ട്.
മൊബൈൽ ലാബ് രണ്ട് ദിവസം കോഴിക്കോട് ആണ് പ്രവർത്തിക്കുന്നത്. പിന്നീട് മഞ്ചേരിയ്ക്ക് വരും. വിദഗ്ദ സംഘം ഇന്ന് മലപ്പുറത്ത് എത്തി വവ്വാൽ സാംപിളുകൾ ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here