സംസ്ഥാനത്തെ എല്ലാ ആശുപത്രികളും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന പരിപാടിക്ക് ഇന്ന് തുടക്കം

സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന പരിപാടിക്ക് ഇന്ന് തുടക്കം. മന്ത്രി വീണ ജോർജ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഇന്ന് രാവിലെ 8 മണിക്ക് എറണാകുളം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിന്ന് തുടക്കമാകുന്ന സന്ദര്‍ശനം ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കുറിച്ചു. എല്ലാ ദിവസവും വൈകുന്നേരം എം എല്‍ എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകന യോഗം ജില്ലയില്‍ നടക്കും.

ALSO READ:‘എല്ലാവർക്കും ആരോഗ്യം’; കായിക വകുപ്പിന്റെ പന്ത്രണ്ടാമത്തെ ഫിറ്റ്നസ് സെന്ർ ഉദ്ഘാടനം ചെയ്തു

മന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ്

സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല് ആശുപത്രികളിലും സന്ദര്ശിച്ച് പ്രവര്ത്തനങ്ങള് അവലോകനം ചെയ്യുന്ന പരിപാടിക്ക് ഇന്ന് തുടക്കമാകുന്നു. ഇന്ന് രാവിലെ 8 മണിക്ക് എറണാകുളം കോതമംഗലം താലൂക്ക് ആശുപത്രിയില് നിന്ന് തുടക്കമാകുന്ന സന്ദര്ശനം ഒക്ടോബര് അവസാനത്തോടെ പൂര്ത്തിയാക്കും. എന്നോടൊപ്പം ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടാകും. എല്ലാ ദിവസവും വൈകുന്നേരം എംഎല്എമാര് ഉള്പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകന യോഗം ജില്ലയില് നടക്കും. ആര്ദ്രം മാനദണ്ഡങ്ങള് പ്രകാരം സ്‌പെഷ്യലിറ്റി സേവനങ്ങള് താലൂക്ക് ആശുപത്രി തലംമുതലാണ് തുടങ്ങുന്നത്. നിലവില് നല്കപ്പെടുന്ന സേവനങ്ങളും ജനങ്ങള്ക്ക് അത് അനുഭവവേദ്യമാകുന്നതും വിലയിരുത്തുക, നിര്മ്മാണ പ്രവര്ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള് വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങള് ഉറപ്പാക്കുക തുടങ്ങി നിരവധി കാര്യങ്ങള് സന്ദര്ശനത്തിന്റെ ഭാഗമായി നിര്വഹിക്കപ്പെടും. ജനകീയ പങ്കാളിത്തത്തോടെ ആര്ദ്രം മിഷന് ലക്ഷ്യങ്ങള് പൂര്ണമായി യാഥാര്ത്ഥ്യമാക്കാനാണ് പരിശ്രമിക്കുന്നത്.

ALSO READ:നിയമന തട്ടിപ്പ് കേസ്; ചോദ്യം ചെയ്യൽ ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News