ടീം പത്തനംതിട്ട, പാർലമെൻ്റിൽ ജില്ലയുടെ ശബ്ദമാകാൻ തോമസ് ഐസക്കിന് കഴിയും: മന്ത്രി വീണാ ജോർജ്

7 എംഎൽഎമാർക്കൊപ്പം എംപിയായി ഡോ. തോമസ് ഐസക്കും എത്തുമ്പോൾ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലും ജനക്ഷേമ പ്രവർത്തനങ്ങളിലും പുതിയ ചരിത്രങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി വീണാ ജോർജ്. 7 നിയമസഭ മണ്ഡലങ്ങളിലുമായി കിഫ്ബിയിലൂടെ അനുവദിക്കപ്പെട്ടതും പ്രവർത്തനങ്ങൾ നടക്കുന്നതുമായ 7000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളിലെല്ലാം തന്നെ തോമസ് ഐസക്കിന്റെ കയ്യൊപ്പുണ്ട് എന്നും മന്ത്രി വീണാ ജോർജ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി .

ALSO READ: ‘പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല’: മുഖ്യമന്ത്രി

പാർലമെൻ്റിൽ പത്തനംതിട്ടയുടെ ശബ്ദമാകുവാനും പൊതുസമൂഹത്തിന്റെ ആവശ്യങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തി അത് സാക്ഷാത്കരിക്കുവാനും തോമസ് ഐസക്കിന് കഴിയുമെന്നും അതിനുള്ള പിന്തുണയാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾ നൽകുന്നത് എന്നും മന്ത്രി കുറിച്ചു.തോമസ് ഐസക്കിനൊപ്പം എംഎൽഎമാരായ അഡ്വ. കെയു ജനീഷ് കുമാർ ,അഡ്വ. സെബാസ്റ്റൃൻ കുളത്തുങ്കൽ, ചിറ്റയം ഗോപകുമാർ, അഡ്വ. പ്രമോദ് നാരായണൻ ,അഡ്വ. മാത്യു ടി തോമസ് ,പ്രൊഫ എൻ ജയരാജ്, വീണാ ജോർജ് എന്നിവർക്കൊപ്പമുള്ള ഫോട്ടോ കൂടി പങ്കുവെച്ചാണ് മന്ത്രിയുടെ പോസ്റ്റ്.

ALSO READ: ‘ഓസ്‌കാർ ഉറപ്പ്’, ഇത് മലയാളത്തിന്റെ മൈൽസ്റ്റോൺ; ആകാശദൂതിന് ശേഷം തിയേറ്ററിൽ ഇത്തരത്തിൽ ഒരനുഭവനം ഇതാദ്യം

മന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ്

ടീം പത്തനംതിട്ട.
7 എംഎൽഎമാർക്കൊപ്പം എംപിയായി സ. ഡോ. തോമസ് ഐസക്കും എത്തുമ്പോൾ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലും ജനക്ഷേമ പ്രവർത്തനങ്ങളിലും പുതിയ ചരിത്രങ്ങൾ സൃഷ്ടിക്കപ്പെടും.
7000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് 7 നിയമസഭ മണ്ഡലങ്ങളിലുമായി കിഫ്ബിയിലൂടെ അനുവദിക്കപ്പെട്ടതും പ്രവർത്തനങ്ങൾ നടക്കുന്നതും. അതിലെല്ലാം തന്നെ ഡോ. തോമസ് ഐസക്കിന്റെ കയ്യൊപ്പുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കാത്ത് ലാബ്, കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ കാത്ത് ലാബ് ഉൾപ്പെടെയുള്ള അനേകം പദ്ധതികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. പാർലമെൻ്റിൽ പത്തനംതിട്ടയുടെ ശബ്ദമാകുവാനും പൊതുസമൂഹത്തിന്റെ ആവശ്യങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തി അത് സാക്ഷാത്കരിക്കുവാനും സ. ഡോ. തോമസ് ഐസക്കിന് കഴിയും. അതിനുള്ള പിന്തുണയാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾ നൽകുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News