പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തും; മന്ത്രി വീണാ ജോർജ്

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച്‌ വയസ്സുകാരിയുടെ വീട് സന്ദർശിച്ച് മന്ത്രി വീണാ ജോർജ്. കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിന് ആകെ ഉണ്ടായത് വലിയ വേദനയാണെന്നും കുടുംബത്തിന് ആദ്യ ഘട്ട സഹായം ഉടൻ നൽകുമെന്നും മന്ത്രി പറഞ്ഞു. ബാക്കി പിന്നിട് ചർച്ച നടത്തി തീരുമാനിക്കും.

കുട്ടിയുടെ മൃതദേഹം കീഴ്മാട് ശ്‌മശാനത്തിലാണ് സംസ്കരിച്ചത് . പൊതുദർശന സമയത്ത് വൻ ജനത്തിരക്കാണ് ഉണ്ടായിരുന്നത്.

also read; വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്താന്‍ ശ്രമമെന്ന് പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News