അത്യാധുനിക ഐവിഎഫ് ചികിത്സ; 500ഓളം കുഞ്ഞുങ്ങളെ ചികിത്സ തേടിയ ദമ്പതികള്‍ക്ക് സമ്മാനിച്ച് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി

അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ, 500ഓളം കുഞ്ഞുങ്ങളെ ചികിത്സ തേടിയ ദമ്പതികള്‍ക്ക് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി സമ്മാനിച്ച സന്തോഷം പങ്കുവെച്ച് മന്ത്രി വീണ ജോർജ്. ഇതുകൂടാതെ മറ്റ് വന്ധ്യതാ ചികിത്സകള്‍ വഴി അനേകം കുഞ്ഞുങ്ങളേയും സമ്മാനിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

ചികിത്സയിലൂടെ കുഞ്ഞുങ്ങള്‍ക്കായി ശ്രമിക്കുന്ന, കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കുന്ന ധാരാളം ദമ്പതിമാര്‍ നമ്മുടെയിടയിലുണ്ട് എന്നും . അവര്‍ക്ക് മികച്ച ചികിത്സ ഏറ്റവും മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം ശക്തിപ്പെടുത്തിയത് എന്നും മന്ത്രി വ്യക്തമാക്കി. പുതുതായി 5 ഡോക്ടര്‍മാരുടെ തസ്തികകള്‍ കൂടി സൃഷ്ടിച്ചുവെന്നും ഹിസ്റ്ററോസ്‌കോപ്പി, ഇന്‍ക്യുബേറ്റര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സജ്ജമാക്കിയെന്നും മന്ത്രി പറഞ്ഞു. കാന്‍സറോ മറ്റ് രോഗങ്ങളോ ബാധിച്ചവര്‍ക്ക് അണ്ഡം സൂക്ഷിച്ച് വയ്ക്കാനുള്ള ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ പ്രോഗാം അടുത്തിടെ ആരംഭിച്ചിട്ടുണ്ട്.

also read: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് വിതരണം നിർത്തിവെച്ച സംഭവം; അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിച്ച് മന്ത്രി വീണാ ജോർജ്

വന്‍കിട കോര്‍പറേറ്റ് ആശുപത്രികളെ പോലും വെല്ലുന്ന സംവിധാനങ്ങളാണ് എസ്.എ.ടി. ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത് എന്നും ആഗോളതലത്തിലേത് പോലെ 40 മുതല്‍ 50 ശതമാനം വരെ വിജയ ശതമാനം ഉയര്‍ത്താന്‍ എസ്.എ.ടി. ആശുപത്രിയ്ക്കായിട്ടുണ്ട് എന്നും മന്ത്രി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News