പറഞ്ഞ കള്ളങ്ങളില്‍ പ്രിയപ്പെട്ടത് കൂടെയുണ്ടാവും എന്നത്, മനസ്സിലാക്കാതെ പോയതിലാണ് സങ്കടം, പ്രണയമല്ല പ്രാണനായിരുന്നു: വീഡിയോ പങ്കുവെച്ച് നടി വീണ നായർ

മലയാളികളുടെ ഇഷ്ട താരമാണ് നടി വീണ നായർ. അവതാരകയായും സ്വഭാവ നടിയായുമെല്ലാം താരം സ്‌ക്രീനിൽ വന്നപ്പോൾ ആരാധകർ വളരെ ആഘോഷത്തോടെയാണ് അതിനെ വരവേറ്റത്. സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമായ താരം പങ്കുവെച്ച ഒരു റീൽസാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജീവിതത്തിലെ ഉയർച്ച താഴ്ചകൾ എല്ലാം തന്നെ തുറന്നു പറയാറുള്ള താരം ഇപ്പോൾ തീർത്തും സങ്കടകരമായ ചില വരികളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇത് താരത്തിന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യം വെളിപ്പെടുത്തുന്നതാണെന്നാണ് പലരും പറയുന്നത്.

ALSO READ: അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം യുഡിഎഫ് ഭരണസമിതി അട്ടിമറിച്ചു: ഡിവൈഎഫ്ഐ പ്രതിഷേധം

കടൽ തീരത്തേക്ക് നടന്നു പോകുന്ന വീണയുടെ ഒരു വിഡിയോയും അതിനൊപ്പം വീണ ചേർത്തിരിക്കുന്ന വരികളുമാണ് ചർച്ചയാകുന്നത്. ഒരു കവിതയുടെ വരികളാണ് വീണ വിഡിയോയ്‌ക്കൊപ്പം ചേർത്തിരിക്കുന്നത്. ആ വരികൾ ഇങ്ങനെയാണ്.

‘നീ പറഞ്ഞ കള്ളങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് കൂടെയുണ്ടാവും എന്നതായിരുന്നു. തനിച്ചാക്കി പോയതിലല്ല, മനസ്സിലാക്കാതെ പോയതിലാണ് സങ്കടം. വസന്തം ഇനിയും വരും, ഇനിയും പൂവുകള്‍ പുഞ്ചിരിക്കും, നിന്റെ ഹൃദയ താളം കേള്‍ക്കാന്‍ കാതോര്‍ത്ത് ഞാനിവിടെ കാത്തിരിക്കും’,

‘തേഞ്ഞു തീര്‍ന്ന പാതുകങ്ങളും വെന്തുവെണ്ണീറായ ഓര്‍മകളും ബാക്കിയായി തനിയേ. മറക്കണം എന്ന് പറയാന്‍ എളുപ്പമാണ്, മറന്നു എന്ന് നടിക്കാനും. ഉള്ളിന്റെയുള്ളില്‍ അതൊരു തേങ്ങലായി, വിങ്ങലായി എന്നും കാണും. കാരണം പ്രണയമല്ലായിരുന്നു, പ്രാണനായിരുന്നു.. പക്ഷേ അത് നീ അറിഞ്ഞില്ല എന്നുമാത്രം’,

ALSO READ: മോഹൻലാലിനെ അനുകരിച്ച് ക്ലാസെടുത്തതിന് ജോലി വരെ നഷ്ടപ്പെട്ടു, സത്യാവസ്ഥകൾ വെളിപ്പെടുത്തി അധ്യാപിക നിഷ റാഫേൽ

അതേസമയം, ഭർത്താവുമായി ഏറെ നാളായി അകന്നു കഴിയുന്ന വീണയുടെ സങ്കടങ്ങളാണ് ഈ വരികളിൽ വ്യക്തമാകുന്നതെന്ന് സോഷ്യൽ മീഡിയ പറയുന്നു. ആര്‍ജെ അമനാണ് വീണയുടെ ഭര്‍ത്താവ്. ഈയ്യടുത്താണ് ഇരുവരും പിരിഞ്ഞ് കഴിയുകയാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഒരു മകനാണ് ഇവർക്കുള്ളത്. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ചിരുന്ന താരങ്ങൾ പിരിഞ്ഞതായുള്ള വാർത്തകൾ വരുന്നത് കഴിഞ്ഞ വർഷമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News