രവി ബസ്രൂരും ഓംകാര്‍ മൂവീസും ഒന്നിക്കുന്നു; പ്രതീക്ഷ നല്‍കി പുതിയ ചിത്രം ‘വീര ചന്ദ്രഹാസ’

ബ്രഹ്‌മാണ്ഡ ചിത്രം ‘കെ.ജി.എഫ്’, ‘സലാര്‍’ എന്നിവയ്ക്ക് സംഗീതം പകര്‍ന്ന രവി ബസ്രൂര്‍ന്റെ രവി ബസ്രൂര്‍ മൂവീസുമായ് സഹകരിച്ച് ഓംകാര്‍ മൂവീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വീര ചന്ദ്രഹാസ’. ഷിത്തില്‍ ഷെട്ടി, നാഗശ്രീ ജി എസ്, പ്രസന്ന ഷെട്ടിഗര്‍ മന്ദാര്‍തി, ഉദയ് കടബാല്‍, രവീന്ദ്ര ദേവാഡിഗ, നാഗരാജ് സെര്‍വേഗര്‍, ഗുണശ്രീ എം നായക്, ശ്രീധര്‍ കാസര്‍കോട്, ശ്വേത അരെഹോളെ, പ്രജ്വല്‍ കിന്നല്‍ തുടങ്ങി പ്രഗത്ഭരായ അഭിനേതാക്കള്‍ അണിനിരക്കുന്ന ഈ ചിത്രം എന്‍ എസ് രാജ്കുമാറാണ് നിര്‍മ്മിക്കുന്നത്.

ഗീത രവി ബസ്രൂര്‍, ദിനകര്‍ (വിജി ഗ്രൂപ്പ്) എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. അനുപ് ഗൗഡ, അനില്‍ യു.എസ്.എ എന്നിവരാണ് അഡീഷണല്‍ കോ-പ്രൊഡ്യൂസേര്‍സ്.

Also Read :  ഒരായിരം തവണ മണിച്ചിത്രത്താഴ് കണ്ടാലും ആര്‍ക്കും മനസിലാകാത്ത ആ വലിയ രഹസ്യം; അമ്പരപ്പിക്കും ഈ കുറിപ്പ്

കിരണ്‍കുമാര്‍ ആര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രം അതിശയകരമായ ദൃശ്യവിസ്മയം നല്‍കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

പ്രശസ്ത സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ തന്നെയാണ് ചിത്രത്തിനായ് സംഗീതം പകരുന്നത്. ചിത്രത്തിന്റെ കലാസംവിധാനം പ്രഭു ബാഡിഗര്‍ കൈകാര്യം ചെയ്യുന്നു.

പ്രമുഖ വ്യവസായ നിര്‍മ്മാതാക്കളുടെ സഹകരണത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് ആകര്‍ഷകമായൊരു സിനിമാറ്റിക് അനുഭവമായിരിക്കും സമ്മാനിക്കുക. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളിലായ് അറിയിക്കും. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News