ബിജെപിയില്‍ നിന്നും രാജി; പിന്നാലെ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വീരപ്പന്റെ മകള്‍

വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകളും അഭിഭാഷകയുമായ വിദ്യാറാണി ലോക്‌സഭയിലേക്ക് മത്സരിക്കും. ബിജെപി അംഗത്വം രാജിവച്ചതിന് പിന്നാലെയാണ് തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ത്ഥിയായി അവര്‍ മത്സരിക്കുന്നത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നാണ് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിക്കുക കൂടി ചെയ്യുന്ന വിദ്യാറാണി മത്സരിക്കുന്നത്. മൈക്കാണ് ചിഹ്നം.

ALSO READ:  ‘ആടുജീവിതം’ ഇറങ്ങുന്നതിന്റെ ആഹ്ലാദത്തിനിടെ യാഥാർത്ഥ നജീബിന്റെ കുടുംബത്തെ ഉലച്ച് അപ്രതീക്ഷിത വിയോ​ഗം

നാലുവര്‍ഷം മുമ്പ് ബിജെപിയില്‍ ചേര്‍ന്ന വിദ്യാറാണി ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപിയില്‍ നിന്നും രാജിവച്ചത്. പിതാവ് ജനസേവനത്തിന് തിരഞ്ഞെടുത്ത വഴി കുടുംബത്തിനുണ്ടാക്കിയ ചീത്തപ്പേര് മാറ്റിയെടുക്കാനാണ് വിദ്യാറാണി രാഷ്ട്രീയത്തില്‍ ചേര്‍ന്നത്. അച്ഛന്‍ ജനങ്ങളെ സേവിക്കാന്‍ തെരഞ്ഞെടുത്ത വഴി ശരിയല്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. 2020ല്‍ ബിജെപിയില്‍ ചേര്‍ന്ന ഇവര്‍ ഒബിസി മോര്‍ച്ച വൈസ് പ്രസിഡന്റായിരുന്നു.

ALSO READ: പാട്ടു കേട്ടാല്‍ ഡാന്‍സ് നിര്‍ബന്ധാ…; വൈറലായി കൊഹ്ലിയുടെ വീഡിയോ

ഏപ്രില്‍ 19നാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുക. 2004ലാണ് തമിഴ്‌നാട് പൊലീസിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമായുള്ള ഏറ്റുമുട്ടലില്‍ ചന്ദനക്കടത്തുകാരന്‍ കൂടിയായ വീരപ്പന്‍ കൊല്ലപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News