മറൈൻഡ്രൈവ് ചാമ്പ്യൻസ് ബോട്ട് ലീഗ്; വീയപുരം ചുണ്ടൻ ജേതാവ്; ഫോട്ടോ പങ്കുവെച്ച് മന്ത്രി പി രാജീവ്

മറൈൻഡ്രൈവ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ പിബിസിയുടെ വീയപുരം ചുണ്ടൻ ജേതാവായി.
തുടർച്ചയായ മൂന്നാം തവണയാണ് ഈ നേട്ടം .നടുംഭാഗം ചുണ്ടൻ ആണ് രണ്ടാം സ്ഥാനത്ത്. ഇരുട്ടുകുത്തി പ്രാദേശിക വള്ളങ്ങളുടെ വിഭാഗത്തിൽ കൊച്ചി വാട്ടർ മെട്രോയ്ക്കായി തുഴയെറിഞ്ഞ താണിയൻ വള്ളമാണ് ജേതാക്കളായത്.

ALSO READ:നിപ, ഈ പ്രതിസന്ധിയെയും അതിജീവിക്കാം; ആരോഗ്യപ്രവർത്തകരെ അഭിവാദ്യം ചെയ്ത് മന്ത്രി എം ബി രാജേഷ്

അതേസമയം മന്ത്രി പി രാജീവ് ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.എറണാകുളം മറൈൻ ഡ്രൈവിൽ ഇന്ന് നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ടീം വിജയതീരമണിഞ്ഞു. വീറും വാശിയും നിറഞ്ഞ മത്സരം കാണാൻ ആയിരക്കണക്കിനാളുകളാണ് എത്തിച്ചേർന്നത്. ഇരുട്ടുകുത്തി പ്രാദേശിക വള്ളങ്ങളുടെ വിഭാഗത്തിൽ കൊച്ചി വാട്ടർ മെട്രോയ്ക്കായി തുഴയെറിഞ്ഞ താണിയൻ വള്ളവും ജേതാക്കളായി എന്നാണ് ഫോട്ടോ പങ്കുവെച്ച് മന്ത്രി കുറിച്ചത്.

ALSO READ:ഓസോൺ ദിനം ആചരിച്ച് ലോകം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News