നെഹ്റു ട്രോഫിയിലെ പരാജയത്തിന് കണക്ക് തീർത്ത് വീയപുരം ചുണ്ടൻ; ചാമ്പ്യൻസ് ലീഗ് പോയിന്‍റ് നിലയിലും ഒപ്പത്തിനൊപ്പം

cbl boat race

നെഹ്റു ട്രോഫിയിൽ ഏറ്റ പരാജയത്തിന് കണക്ക് തീർത്ത് വീയപുരം ചുണ്ടൻ. ഇന്നലെ ചെങ്ങന്നൂരിലെ പാണ്ടനാട് നടന്ന ഫൈനലിൽ ആണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിചാലിനെ പിന്തള്ളി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം കപ്പ് അടിച്ചത്. ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ പോയിന്‍റ് നിലയിൽ വില്ലേജ് ബോട്ട് ക്ലബ്ബും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും  ഒപ്പത്തിനൊപ്പം ആണ്.

ഇക്കഴിഞ്ഞ നെഹ്റു ട്രോഫി ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് വിയപുരവും കാലിച്ചാലും തമ്മിൽ നടന്നത്. ഒടുവിൽ ജഡ്ജസിന് പോലും വിജയികളെ കണ്ടെത്താൻ കഴിഞ്ഞില്ല. അത്രത്തോളം ഫോട്ടോ ഫിനിഷിങ് ആയിരുന്നു. ഇതിനിടയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിച്ചു. എങ്കിലും  അതിനെതിരെ പരാതിയുമായി വിയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ്  രംഗത്ത് വന്നു.

ALSO READ; സ്വർണം സ്വപ്നമാകില്ല; അറിയാം ഇന്നത്തെ സ്വർണവില

ഈ തർക്കം ഇനിയും പൂർണ്ണമായി  പരിഹരിക്കപ്പെട്ടിട്ടില്ല. ഇതിനിടയിലാണ് ഇന്നലെ ചെങ്ങന്നൂരിലെ പാണ്ടനാട് നടന്ന മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനെ പിന്തള്ളി   വില്ലേജ് ബോട്ട് തുഴഞ്ഞ വിയപുരം ചുണ്ടൻ ഒന്നാമത് എത്തിയത്. ചെങ്ങന്നൂരിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ക്ലബ്ബിന്റെ ഫൈനലിൽ ആയിരുന്നു ഈ വിജയം. നേരത്തെ മത്സരങ്ങൾ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ എംഎൽഎ കൂടിയായ മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാണ്ടനാട് മത്സരത്തോടെ വില്ലേജ് ബോട്ട് ക്ലബ്ബും പിബിസി ബോട്ട് ക്ലബ് 20 പോയിന്റുകളുമായി ഒപ്പത്തിനൊപ്പം ആണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News