70,000 രൂപക്ക് ഒരു ഇവി ഉണ്ടെന്ന് പറഞ്ഞാലോ; ഓൺലൈൻ ഡെലിവെറിക്കാർക്കും ഇലക്ട്രിക്കാകാൻ ഇനി ‘ഡ്രൈവ്’ ഇവി

നഗരങ്ങളിൽ ഏറ്റവും കൂടുതൽ ടൂ വീലറുകളിൽ സഞ്ചരിക്കുന്നവർ ഓൺലൈൻ ഡെലിവറി പാർട്നെർസ് ആണ്. അവർ ഉപയോഗിക്കുന്നതിൽ ഭൂരിഭാഗവും പെട്രോൾ വണ്ടികളും. ഇലക്ട്രിക് വാഹനങ്ങളുടെ വിലയും മൈലേജും കാരണം ഇവിയിലേക്ക് മാറാൻ മടിക്കുന്നവരാണ് ഓൺലൈൻ ഡെലിവറി പാർട്നെർസ്. എന്നാൽ 70,000 രൂപമുതൽ ആരംഭിക്കുന്ന ഒരു ഇവയാണ് ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്. വേഗ് ഓട്ടോമൊബൈൽസ് പുറത്തിറക്കിയ ‘ഡ്രൈവ്’ ആണ് ഇവികൾക്കിടയിൽ പുതിയ താരമായി മാറുന്നത്.

Also Read: പണികൊടുത്ത് ആർബിഐ, പേരുമാറ്റി പേടിഎം; ഇനിമുതൽ പൈ പ്ലാറ്റ്ഫോംസ്

70000 രൂപ മുതല്‍ 80000 രൂപ വരെയാണ് ‘ഡ്രൈവിന്റെ’ വില നിശ്ചയിച്ചിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക സ്റ്റോറുകളില്‍ നിന്നും ഓണ്‍ലൈനില്‍ നിന്നും കോര്‍പറേറ്റ് ചാനലുകള്‍ വഴിയും ഇവി വാങ്ങാന്‍ സാധിക്കും. മണിക്കൂറില്‍ 25 കിലോമീറ്റര്‍ മാത്രമാണ് ഉയര്‍ന്ന വേഗത. ഇത് ഒരു ലോ സ്പീഡ് ഇവി ആയതിനാല്‍ ഉപയോഗിക്കുന്നതിന് ഡ്രൈവിംഗ് ലൈസന്‍സോ ആര്‍സി ബുക്കോ ആവശ്യമില്ല. ഫുള്‍ ചാര്‍ജ് ചെയ്താല്‍ ഇ-സ്‌കൂട്ടര്‍ 120 കിലോമീറ്റര്‍ മുതല്‍ 140 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

Also Read: ഹൽദ്വാനി സംഘർഷം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഗവർണ്ണറുമായി കൂടിക്കാഴ്ച്ച നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News