കുട്ടനാടിന്റെ കായൽഭംഗി ആസ്വദിച്ച് സഞ്ചാരികൾ; നാല് വർഷം കൊണ്ട് രണ്ടിരട്ടി വരുമാനവുമായി വേഗ ബോട്ട് സർവീസ്

കുട്ടനാടിന്റെ കായൽഭംഗി ആസ്വദിക്കാൻ സംസ്ഥാന ജലഗതാഗത വകുപ്പ് ഒരുക്കിയ കാറ്റമറൈൻ വേഗ ബോട്ട് സർവീസ് നാല് വർഷം കൊണ്ട് നേടിയത് രണ്ടിരട്ടി വരുമാനം.2020 മാർച്ച് 10 ന് സംസ്ഥാന ജലഗതാഗത വകുപ്പ് കാറ്റമറൈൻ വേഗ ബോട്ട് സർവീസ് തുടങ്ങിയത്. 1.90 കോടി രൂപയായിരുന്നു വേഗ നീറ്റിൽ ഇറക്കിയപ്പോൾ ചെലവ്. ഒരു വർഷം കൊണ്ട് 2 കോടി പിന്നിട്ട വരുമാനം വരുമാനം രണ്ടിരട്ടിയായി.

ALSO READ:സുസ്ഥിര തൃത്താലയുടെ ഭാഗമായി മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷൻ കക്കാട് മന; ‘നൂറ് കാവുകൾ പച്ചത്തുരുത്തുകൾ’ ഉദ്‌ഘാടനം ചെയ്ത് മന്ത്രി എം ബി രാജേഷ്

സ്വദേശത്തെയും വിദേശത്തെയും വിനോദസഞ്ചാരികൾ വേഗയെ ഇഷ്ടപ്പെടുന്നതും വരുമാനം വർധിക്കാൻ കാരണമായി. വേഗയുടെ എസി മുറിയിൽ 40 പേർക്കും നോൺ എസിയിൽ 60 പേർക്കും യാത്ര ചെയ്യാം. എസി ഒരാൾക്ക് 600 രൂപയും നോൺ എസി 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ആലപ്പുഴയിൽ നിന്നും ദിവസവും രാവിലെ 11 മണിക്ക് പുറപ്പെട്ട് പുന്നമട ഫിനിഷിങ് പോയിന്റ്, വേമ്പനാട്ട് കായൽ, പാതിരാമണൽ തുരുത്ത്, മാർത്താണ്ഡം കായൽ, സീ ബ്ലോക്ക്, കുപ്പപ്പുറം വഴി വൈകിട്ട് 4 ന് ആലപ്പുഴയിൽ എത്തിച്ചേരും. കൂടാതെ പാതിരാമണലിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. കൂടാതെ ഉച്ചഭക്ഷണവും ബോട്ടിൽ നൽകും.

വേഗയുടെ യാത്രാ പാക്കേജ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ടെന്നു സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ പറഞ്ഞു. 94000 50325 എന്ന നമ്പറിൽ വേഗയിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

ALSO READ: ‘ഓപ്പറേഷന്‍ താമര’ ജമ്മു കാശ്മീരിലും?; ബിജെപിയിലേക്ക് ചേക്കേറി നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News