വര്‍ഷങ്ങളായി കഴിക്കുന്നത് പാകം ചെയ്യാത്ത പഴവും പച്ചക്കറിയും; ഒടുവില്‍ 39-ാം വയസില്‍ വിടപറഞ്ഞ് പ്രശസ്ത ഇന്‍സ്റ്റഗ്രാം താരം

പ്രശസ്ത ഇന്‍സ്റ്റഗ്രാം താരമായ സന്ന സാംസൊണോ അന്തരിച്ചു. പാകം ചെയ്യാത്ത പഴം, പച്ചക്കറി ഭക്ഷണക്രമത്തിന്റെ പ്രചാരകയെന്ന നിലയില്‍ ശ്രദ്ധ നേടിയ റഷ്യക്കാരിയായ സന്ന സാംസൊണോ ജൂലൈ 21ന് മലേഷ്യയിലെ ഒരു ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ഒരു ദശാബ്ദക്കാലമായി പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും മാത്രമായിരുന്നു സന്ന ഡി ആര്‍ട്ട് ഓണ്‍ലൈന്‍ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ വഴി ശ്രദ്ധേയയായിത്തീര്‍ന്ന ഈ 39കാരിയുടെ ഭക്ഷണം. സന്നയുടെ മരണത്തിന്റെ കാരണം ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല.

കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ചക്കയും ചക്കയുടേതിന് സാമ്യമുള്ള ദുരിയാന്‍ എന്ന പഴവും മാത്രമാണ് സന്ന കഴിക്കുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോളറ പോലെയുള്ള അണുബാധ മൂലമാണ് സന്ന മരണപ്പെട്ടതെന്ന് അമ്മ വെര സാംസൊണോവ മാധ്യമങ്ങളോട് പറയുന്നു.

വര്‍ഷങ്ങളായി പാകം ചെയ്യാത്ത സസ്യഭക്ഷണം കഴിച്ചിരുന്ന ശീലം സന്നയെ ശാരീരികമായി ദുര്‍ബലയാക്കിയിരുന്നതായും വെര ചൂണ്ടിക്കാട്ടുന്നു. സന്ന കുറച്ചുനാളുകളായി വളരെ ദുര്‍ബലയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News