ചോറിന് കറിയുണ്ടാക്കാന്‍ മടിയാണോ ? എന്നാല്‍ ഇനി കഷ്ടപ്പെടേണ്ട, ഉച്ചയ്ക്ക് ഒരു വൈറൈറ്റി ലഞ്ച് തയ്യാറാക്കാം

ഉച്ചയ്ക്ക് ചോറിനൊപ്പം കറികളുണ്ടാക്കാന്‍ മടിയുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി കറിയുണ്ടാക്കി കഷ്ടപ്പെടാന്‍ ആരും നില്‍ക്കേണ്ട. വളരെ പെട്ടന്ന് സിംപിളും ടേസ്റ്റിയുമായി നല്ല കിടിലന്‍ വെജിറ്റബിള്‍ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

1. ബസ്മതി അരി – 1 കപ്പ്

2. കാരറ്റ് – 1/4 കപ്പ്

3. ബീന്‍സ് – 1/4 കപ്പ്

4. ഗ്രീന്‍ പീസ് – 1/4 കപ്പ്

5. ഉരുളകിഴങ്ങ് – 1/4 കപ്പ്

6. കോളിഫ്‌ലവര്‍ – 1/4 കപ്പ് (ഒരു 10 മിനിറ്റ് ചൂട് വെള്ളത്തില്‍ ഇട്ടത് )

7. തൈര് – 1/2 കപ്പ് (അധികം പുളി ഇല്ലാത്തത് )

8. മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍

9. മുളകുപൊടി – 1/2 ടേബിള്‍ സ്പൂണ്‍

10. ബിരിയാണി മസാല – 1 ടേബിള്‍ സ്പൂണ്‍

11. ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടീസ്പൂണ്‍

12. ഗരം മസാല (പട്ട, ഗ്രാമ്പൂ, ഏലക്ക, കുരുമുളക്, വഴന ഇല, ജീരകം )

13. സവാള ബ്രൗണ്‍ നിറത്തില്‍ വറുത്തെടുത്തത് – 1/2 കപ്പ്

14. മല്ലിയില, പുതിനയില അരിഞ്ഞത് – കുറച്ച്

15. നെയ്യ് /എണ്ണ – 3 ടീസ്പൂണ്‍

16. അണ്ടി പരിപ്പ് – കുറച്ച്

17. ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ 1/4 കപ്പ് തൈര് ചേര്‍ത്ത് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ബിരിയാണി മസാല, ഒരു നുള്ള് ഉപ്പ് എന്നിവ ചേര്‍ത്തിളക്കി അതിലേക്കു 2 മുതല്‍ 6 വരെ ഉള്ള ചേരുവകള്‍ ചേര്‍ത്തിളക്കി ഒരു 20 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.

ഒരു പാത്രത്തില്‍ കുറച്ചധികം വെള്ളം എടുത്തു അതിലേക്കു കുറച്ച് ഗരം മസാല എന്നിവയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക.

വെള്ളം തിളക്കാന്‍ തുടങ്ങുമ്പോള്‍ അതിലേക്കു നന്നായി കഴുകി ഒരു 15 മിനിറ്റ് കുതര്‍ത്തുവച്ച ബസ്മതി അരി ചേര്‍ക്കുക.

നന്നായി ഇളക്കുക. ഒരു മുക്കാല്‍ ഭാഗം വേവ് ആകുമ്പോള്‍ തീ അണച്ചു ഒരു അരിപ്പയിലേക്ക് മാറ്റുക.

അതില്‍ കുറച്ച് തണുത്ത വെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കി വെള്ളം അരിച്ചു കളയുക.

Also Read : നിങ്ങള്‍ ടൂറിലാണോ? യാത്രയ്ക്കിടയില്‍ കഴിക്കാം വാഴയ്ക്ക ഉപ്പേരി, ഈസി റെസിപി

ഒരു പാത്രത്തില്‍ നെയ്യ് അല്ലെങ്കില്‍ എണ്ണ ചൂടാക്കി ഗരം മസാലകള്‍ ചേര്‍ക്കുക.

അതിലേക്കു കുറച്ച് അണ്ടി പരിപ്പ് കൂടി ചേര്‍ത്ത് വറുക്കുക.

സവാള വറുത്തതും ഇഞ്ചി വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് വഴറ്റുക.

മസാല പുരട്ടി വച്ച വെജിറ്റബിള്‍ ചേര്‍ത്ത് ഇളക്കി എണ്ണ തെളിഞ്ഞു വരുന്ന വരെ വേവിക്കാം.

1/4 കപ്പ് തൈര് ആവശ്യത്തിന് ഉപ്പ്, മല്ലിയില പുതിനയില എന്നിവ ചേര്‍ത്ത് ഇളക്കി അടച്ചു വച്ചു വേവിക്കുക.

ശേഷം തീ അണച്ചു മുകളിലേക്കു ഒരു ലയര്‍ വേവിച്ച ചോറ് ഇടുക.

മുകളില്‍ കുറച്ച് വറുത്ത സവാള ഇടുക. മല്ലിയില, പുതിനയില അരിഞ്ഞത് ഇടുക.

അതിനു മുകളില്‍ അടുത്ത ലയര്‍ വേവിച്ച ചോറ് ഇടുക.

മുകളില്‍ കുറച്ച് വറുത്ത സവാള, മല്ലിയില, പുതിനയില അരിഞ്ഞത് കൂടി ഇടുക.

ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത വെള്ളം തൂകി അടച്ചു വയ്ക്കുക.

ഒരു പാനില്‍ കുറച്ച് വെള്ളം എടുത്തു ഈ ബിരിയാണി പാത്രം അതില്‍ ഇറക്കി വച്ചു ഒരു പത്തു മിനിറ്റ് ആവി കയറ്റി വേവിച്ചെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News