രാത്രിയിലേക്കുള്ള ചപ്പാത്തി ഉണ്ടാക്കി കറി എന്തുവെക്കുമെന്ന അലോചനയിലാണോ? എങ്കിൽ ഒരു കിടിലൻ വെജിറ്റബിൾ കുറുമ ഉണ്ടാക്കിയാലോ? എങ്കിൽ ഇതാ പിടിച്ചോ റെസിപ്പി…
ആവശ്യമായ ചേരുവകൾ
കാരറ്റ് – 2
കോളിഫ്ലവർ – 1/2 കപ്പ് ഇതളുകളാക്കിയത്
ബീൻസ് – 1/2 കപ്പ് അരിഞ്ഞത്
ഉരുളക്കിഴങ്ങ് – 1 മീഡിയം അരിഞ്ഞത്
ഗ്രീൻപീസ് – 1/2 കപ്പ്
തക്കാളി – 1 വലുത്
സവാള – 1 വലുത് അരിഞ്ഞത്
ഇഞ്ചി – 1 ടീസ്പൂൺ
തേങ്ങ – 1/2 കപ്പ്
കശുവണ്ടി – 10 എണ്ണം
പച്ചമുളക് – 2 എണ്ണം
വഴനയില – 1എണ്ണം
ഗ്രാമ്പൂ – 4 എണ്ണം
ഏലയ്ക്കായ – 2 എണ്ണം
കറുവപ്പട്ട – 1 ഇഞ്ച് നീളത്തിൽ
വെളുത്തുള്ളി – 1 ടീസ്പൂൺ
മല്ലി – 1ടീസ്പൂൺ
പെരുംജീരകം – 1/2 ടീസ്പൂൺ
മുളകുപൊടി – 1/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മല്ലിയില – 3 ടേബിൾസ്പൂൺ അരിഞ്ഞത്
എണ്ണ – 2 ടേബിൾസ്പൂൺ
വെള്ളം – 3 1/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി ഒരു ഫ്രയിങ് പാനെടുത്ത് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വഴനയില, ഗ്രാമ്പൂ, ഏലയ്ക്കായ, കറുവപ്പട്ട എന്നിവ ചേർത്ത് ഇളക്കിയെടുക്കുക. ശേഷം
ശേഷം ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ അരിഞ്ഞതും കുറച്ച് ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കുക.ഇനി ഇതിലേക്ക് കാരറ്റ്, കോളിഫ്ലവർ, ബീൻസ്,ഉരുളക്കിഴങ്ങ്, ഗ്രീൻപീസ് എന്നിവ ചേർക്കണം.പിന്നാലെ രണ്ട് കപ്പ് വെള്ളം കൂടി ഇതിലേക്ക് ചേർക്കാം. ഇത് പത്ത് മിനിറ്റോളം അടച്ചുവെച്ച് വേവിക്കണം.ഇനി ഒരു ഒരു മിക്സിയുടെ ജാറിൽ തേങ്ങ തിരുമ്മിയത്, കശുവണ്ടി, പച്ചമുളക്, മല്ലി, പെരുംജീരകം എന്നിവ കാൽ കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഇനി വേവിച്ച് വെച്ച വെജിറ്റബിൾ മിക്സിലേക്ക് അരച്ചെടുത്ത തേങ്ങ ചേർത്ത്, മുളകുപൊടി, മഞ്ഞൾപ്പൊടി, ഒരു കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി അടച്ച് വച്ച് അഞ്ച് മിനിറ്റ് തിളപ്പിക്കണം. ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here