വെജ് പുലാവ് വളരെ നല്ലൊരു വിഭവമാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവം കൂടെയാണ്. പ്രഷർ കുക്കർ ഉപയോഗിച്ച് 15 മിനിറ്റിനുള്ളിൽ രുചികരമായ വെജ് പുലാവ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ?
ആവശ്യ സാധനങ്ങൾ:
ബസ്മതി റൈസ്- അര കപ്പ്
സവോള- ഒന്ന് (അരിഞ്ഞത്)
തക്കാളി- ചെറുത് (അരിഞ്ഞത്)
പച്ചമുളക്- രണ്ട് എണ്ണം
ഗ്രീന്‍ പീസ്- കാല്‍ കപ്പ്
ബീന്‍സ് – 3 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത് )
കാരറ്റ് – കാല്‍ കപ്പ് ( അരിഞ്ഞത്)
ബേ ലീഫ്- 1 ചെറിയ പീസ്
കറുവാപ്പട്ട- 1 ഇഞ്ച്
ഗ്രാമ്പൂ-2
ഗരംമസാല- കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
മല്ലിയില – രണ്ട് ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
നെയ്യ്- 1 ടീസ്പൂണ്‍
വെള്ളം- 1 കപ്പ്
ഉപ്പ്- ആവശ്യത്തിന്
Also read: ഒട്ടും പുളിയും കയ്പ്പുമില്ല, പഞ്ചസാര ഒട്ടും ചേര്‍ക്കാതെ മുന്തിരി ജ്യൂസ് തയ്യാറാക്കാം
ഉണ്ടാക്കുന്ന വിധം:
അരി നല്ലപോലെ കഴുകി പതിനഞ്ച് മിനിറ്റ് കുതിര്‍ക്കാന്‍ വെക്കുക. ശേഷം ഒരു പ്രഷര്‍ കുക്കറില്‍ പാനില്‍ എണ്ണയും നെയ്യും ചൂടാക്കി ബേ ലീഫും കറുവാപ്പട്ടയും ഗ്രാമ്പുവും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് സവോള ചേര്‍ത്ത് ഇളംബ്രൗണ്‍ നിറം ആകുന്നത് വരെ നന്നായി വഴറ്റുക. നന്നായി ആയി വരുമ്പോൾ ഇതിലേക്ക് പച്ചമുളക് ചേര്‍ത്ത് തക്കാളിയും ഗ്രീന്‍ പീസും ബീന്‍സും കാരറ്റും ചേര്‍ക്കുക. ഇത് നന്നായി ഇളക്കി അടി പിടിക്കാതെ നോക്കുക. ഇനി കുതിര്‍ത്തുവച്ച അരിയും ഗരംമസാലയും മഞ്ഞള്‍പൊടിയും മുളുകുപൊടിയും ഉപ്പും ചേര്‍ക്കുക. രണ്ടുമിനിറ്റ് ഇളക്കിയതിനുശേഷം ഒരു കപ്പ് വെള്ളമൊഴിക്കുക.
കുക്കര്‍ മൂടിവച്ച് രണ്ട് വിസിലാകും വരെ നന്നായി വേവിക്കുക. ഒരു വിസില്‍ വന്നു കഴിയുമ്പോള്‍ തന്നെ തീ കുറച്ച് വെക്കണം. ആവി പോയതിനുശേഷം മൂടി പതിയെ തുറന്ന് വെജ് പുലാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. മല്ലിയില മുകളിൽ ചേർത്ത് ഇറക്കാം. രുചികരമായ വെജ് പുലാവ് റെഡി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here