ഇതുണ്ടെങ്കിൽ വേറെ കറിവേണ്ട! ചോറിനൊപ്പം ഈ കിടിലൻ കോംബോ ഒന്ന് പരീക്ഷിക്കൂ

VEGETABLE STEW

സ്ഥിരം ചോറിനോപ്പം സാമ്പാറും അവിയലും തോരനുമൊക്കെ കഴിച്ച് മടുത്തോ? എങ്കിൽ ഇനിയൊരു വെറൈറ്റി കറിയായാലോ? അടുക്കളയിലുള്ള പച്ചക്കറികൾക്കൊണ്ടൊരു കിടിലൻ സ്റ്റൂ തയ്യാറാക്കാം ഞൊടിയിടയിൽ…

ആവശ്യമായ ചേരുവകൾ;

ഉരുളക്കിഴങ്ങ്- 2 എണ്ണം
കാരറ്റ്- 2 എണ്ണം
സവാള- 1 എണ്ണം
ബീന്‍സ്- 10 എണ്ണം
ഗ്രീന്‍പീസ്- 50 ഗ്രാം
ഗ്രാമ്പു- 5 എണ്ണം
കറുകപ്പട്ട- 1 കഷണം
ഏലയ്ക്ക- 3 എണ്ണം
ഒന്നാം പാല്‍- 12 കപ്പ്
രണ്ടാം പാല്‍- 2 കപ്പ്
കുരുമുളക്- 1 ടേബിള്‍ സ്പൂണ്‍
എണ്ണ- 2 ടേബിള്‍ സ്പൂണ്‍
വെള്ളം- 3 കപ്പ്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു പാനില്‍ എണ്ണ ചൂടാക്കി അതില്‍ ഗ്രാമ്പു, കറുകപ്പട്ട, ഏലയ്ക്ക, കുരുമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇനി ഇതിലേക്ക്
അരിഞ്ഞുവെച്ചിരിക്കുന്ന കാരറ്റ്, സവാള, ഉരുളക്കിളങ്ങ്, ഗ്രീന്‍പീസ്, ബീന്‍സ് എന്നിവ ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് രണ്ടാം പാല്‍ ചേര്‍ത്തിളക്കിയതിന് ശേഷം ഉപ്പ് ചേര്‍ക്കുക. മുൻപ് ചേർത്ത കഷണങ്ങള്‍ വെന്തുകഴിഞ്ഞാല്‍ ഒന്നാം പാല്‍ ചേര്‍ക്കുക. ശേഷം ഇത് നന്നായി ഇളക്കണം. ഇത് തിളച്ചാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കാം. ഇതോടെ സ്വാദിഷ്ടമായ വെജിറ്റബിൾ സ്റ്റൂ തയ്യാർ. ഇത് ചൂട് ചോറ്, ദോശ, അപ്പം, ഇടിയപ്പം എന്നിവയ്‌ക്കൊപ്പം കഴിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News