രാവിലെ കഴിക്കാൻ എന്ത് പലഹാരമുണ്ടാക്കിയാലും ഒപ്പം ഒരു കറി കൂടി ഉണ്ടാക്കണ്ടേ. കറിക്ക് പകരം തൈരോ അച്ചാറോ കൂട്ടി കഴിക്കാവുന്ന രുചികരവും ആരോഗ്യകരവുമായ ഒരു പലഹാരം ശ്രമിച്ചുനോക്കിയാലോ
Also Read: നിപ്മറിലെ ബിരുദ പ്രോഗ്രാമിന് ദേശീയ അക്രഡിറ്റേഷൻ: മന്ത്രി ആർ ബിന്ദു
ചേരുവകൾ
1. ഗോതമ്പുപൊടി – രണ്ടു കപ്പ്
നെയ്യ് – രണ്ടു ചെറിയ സ്പൂൺ
വെള്ളം – മാവു കുഴയ്ക്കാൻ പാകത്തിന്
ഉപ്പ് – പാകത്തിന്
2. കാബേജ്, കാരറ്റ്, ബീൻസ് എന്നിവ പൊടിയായി അരിഞ്ഞു മെല്ലേ വഴറ്റിയത് – ഒരു കപ്പ്
3. എണ്ണ – പാകത്തിന്
4. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
5. ജീരകം – അര ചെറിയ സ്പൂൺ
അയ്മോദകം – അര ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചത് – ഒരു കപ്പ്
6. മല്ലിയില പൊടിയായി അരിഞ്ഞത്, നാരങ്ങാനീര്, ഉപ്പ് – പാകത്തിന്
Also Read: തണുപ്പ് കാലത്ത് വെള്ളവും കുടിക്കണം ജലാംശം അടങ്ങിയ ഭക്ഷണവും കഴിക്കണം; ഇല്ലെങ്കിൽ പണി പാളും
പാകം ചെയ്യേണ്ട വിധം
ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി കുഴച്ചു മയമുള്ള മാവു തയാറാക്കുക. ഇത് മൂടി 30-45 മിനിറ്റ് വയ്ക്കണം. പച്ചക്കറികൾ വഴറ്റി തയാറാക്കിയത് ഒരു പാത്രത്തിൽ യോജിപ്പിച്ചു വയ്ക്കണം. എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക. ഇതിലേക്കു പച്ചക്കറികളും ചേർത്ത് വഴറ്റി ആറാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങി വയ്ക്കുക. ഇതാണ് ഫില്ലിങ്.
കുഴച്ചു വച്ചിരിക്കുന്ന മാവെടുത്തു ചെറിയ ഉരുളകളാക്കുക. ഫില്ലിങ്ങും മാവുരുളകളുടെ അതേ എണ്ണത്തിൽ ഉരുളകളാക്കി വയ്ക്കണം. മാവുരുളകൾ ഓരോന്നായി പരത്തി നടുവിൽ ഓരോ പച്ചക്കറി ഉരുളകൾ വയ്ക്കുക. പിന്നീട് വശങ്ങൾ കൂട്ടിപ്പിടിച്ചു മുകളിൽ വച്ച് വെള്ളം തൊട്ട് ഒട്ടിക്കുക. വീണ്ടും മെല്ലേ പരത്തണം. പച്ചക്കറികൾ പുറത്തേക്കു വരാതെ ശ്രദ്ധിക്കണം. ചൂടായ തവയിൽ നെയ്യോ എണ്ണയോ പുരട്ടി പറാത്തയിട്ട്, തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കുക. ചെറിയ ചൂടോടുകൂടി സാലഡോ തൈരോ അച്ചാറോ ചേർത്ത് വിളമ്പാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here