ശരീരഭാരം കുറക്കാൻ ഡയറ്റുകൾ നോക്കുന്നവരാണോ പലരും. ആരോഗ്യകരവും പോഷകങ്ങള്‍ അടങ്ങിയതുമായ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. പച്ചക്കറികളാണ് ഇതിന് ഏറ്റവും ഉത്തമം. ഇത്തരത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് പച്ചക്കറികളെക്കുറിച്ച് അറിയാം.
ചീരയാണ് ഇതിൽ ഒന്നാമത്. അയണ്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ പച്ചക്കറിയാണ് ചീര. കലോറി മൂല്യം വളരെ കുറവാണെന്നതാണ് ഇവയുടെ പ്രത്യേകത. വേവിച്ചോ സാലഡ് രൂപത്തിലോ ഇവ കഴിക്കാം. ഭാരം ക്രമീകരിക്കാന്‍ മാത്രമല്ല, പ്രമേഹം ഹൃദ്രോഗം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ചീരക്ക് കഴിയും.
പോഷകങ്ങളുടെ ഒരു കലവറയായ ബ്രോക്കോളിയാണ് അടുത്ത പച്ചക്കറി. കാത്സ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, അയണ്‍ എന്നിവ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. കലോറി കുറവും കൂടിയ അളവില്‍ ഫൈബറും ഇതില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഫലപ്രദമായി ഭാരം കുറക്കാൻ കഴിയുന്ന പച്ചക്കറിയാണിത്.
കാപ്സിക്കമാണ് ശരീരഭാരം കുറക്കാൻ സഹായിക്കുന്ന മറ്റിരു പച്ചക്കറി. വിറ്റാമിന്‍ സി, ഡയറ്ററി ഫൈബര്‍, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി6, ഫോളേറ്റ് എന്നിവ കാപ്സിക്കത്തില്‍ അടങ്ങിയിരിക്കുന്നു. ഫൈബറും വെള്ളവും ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ള പച്ചക്കറിയാണിത്. ശരീരത്തിന്റെ മെറ്റബോളിസം നിരക്ക് ഉയര്‍ത്തി ഭാരം കുറയുന്നതിനെ ഈ പച്ചക്കറിയുടെ ഉപയോഗം സഹായിക്കുന്നു.
Also Read; വിവാഹാഘോഷം അതിരുവിട്ടു, വരൻ എത്തിയത് ഒട്ടകപ്പുറത്ത്; സംഭവത്തിൽ കേസെടുത്ത് പൊലീസ്
കറിയിൽ ഉപയോഗിക്കുന്നതുപോലെ തന്നെ സാലഡായും ഉപയോഗിക്കാവുന്ന ഒരു പച്ചക്കറിയാണ് തക്കാളി. തക്കാളിയില്‍ ആന്റിഓക്സിഡന്റായ ലൈക്കോപീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വളരെ രുചികരവും ആരോഗ്യകരവുമായ ഈ പച്ചക്കറി ശരീരഭാരം കുറക്കാൻ ഗുണപ്രദമാണ്.
വളരെ ആരോഗ്യകരമായ ഒരു സ്നാക്ക് ആണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങില്‍ ഫൈബര്‍, കോംപ്ലക്സ് കാര്‍ബ്സ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഷുഗര്‍ നില പതുക്കെയാണ് മധുരക്കിഴങ്ങ് ഉയര്‍ത്തുക. ചർമത്തിനും വളരെ നല്ലതായ ഈ പച്ചക്കറി ഉരുളക്കിഴങ്ങിന് പകരമായും ഉപയോഗിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here