വെജിറ്റേറിയൻ ഭക്ഷണം കുറച്ചുകാലത്തേക്ക് കുറഞ്ഞ നിരക്കിൽ; മണ്ഡലകാലത്തെ ഭക്ഷണത്തിന്റെ വിലവിവര പട്ടിക പ്രസിദ്ധീകരിച്ചു

ശബരിമല തീർത്ഥാടകർക്കായി മണ്ഡലകാലത്തെ വെജിറ്റേറിയൻ ഭക്ഷണശാലകൾക്കുള്ള വിവിവര പട്ടിക പ്രസിദ്ധീകരിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമ്മൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഭാരവാഹികളുടെ യോഗത്തിലായിരുന്നു തീരുമാനം. എരുമേലിയിലെയും മറ്റു പ്രധാന ഇടത്താവളങ്ങളിലെയും വെജിറ്റേറിയൻ ഹോട്ടലുകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കും. ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടാണ് പുതിയ വില നിലവിൽ വരുന്നത്. ശബരിമല തീർഥാടകരിൽ നിന്ന് നിശ്ചയിച്ച വിലയേക്കാൾ അധിക വില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരേ കർശന നടപടി സ്വീകരിക്കും.

ALSO READ: ഗാസയിലെ ആശുപത്രി ശവപ്പറമ്പായി, മൃതദേഹങ്ങൾ കുന്നുകൂടുന്നു; ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്ന് ബ്രിട്ടൻ

അമിതവില ഈടാക്കുന്നത് തടയാനും ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി സംയുക്ത പരിശോധന സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഹോട്ടലുകളും മറ്റു പൊതുവിതരണശാലകളും ഈ സ്‌ക്വാഡുകൾ പരിശോധിക്കും.

ALSO READ: ‘ദയക്ക് അര്‍ഹനല്ല’ ആലുവയിലെ അഞ്ച് വയസുകാരിയുടെ ക്രൂര കൊലപാതകം; പ്രതിക്ക് വധശിക്ഷ

പുതുതായി നിശ്ചയിച്ച വിലവിവരപട്ടിക

1. കുത്തരി ഊണ് (എട്ടു കൂട്ടം) സോർട്ടെക്സ് റൈസ് 70 രൂപ
2.. ആന്ധ്രാ ഊണ് (പൊന്നിയരി) 70
3. കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ) (750മി.ലി.) 35
4. ചായ (150 മി.ലി.) 12
5. മധുരമില്ലാത്ത ചായ (150 മി.ലി.) 10
6. കാപ്പി (150 മി.ലി.) 10
7. മധുരമില്ലാത്ത കാപ്പി (150 മി.ലി.) 10
8. ബ്രൂ കോഫി/നെസ് കോഫി (150 മി.ലി.) 15
9. കട്ടൻ കാപ്പി (150 മി.ലി.) 9
10. മധുരമില്ലാത്ത കട്ടൻകാപ്പി (150 മി.ലി.) 7
11. കട്ടൻചായ (150 മി.ലി.) 9
12. മധുരമില്ലാത്ത കട്ടൻചായ(150 മി.ലി) 7
13. ഇടിയപ്പം (ഒരെണ്ണം) 50 ഗ്രാം 10
14. ദോശ (ഒരെണ്ണം) 50 ഗ്രാം 10
15. ഇഡ്ഢലി (ഒരെണ്ണം) 50 ഗ്രാം 10
16. പാലപ്പം (ഒരെണ്ണം) 50 ഗ്രാം 10
17. ചപ്പാത്തി (രെണ്ണം) 50 ഗ്രാം 10
18. ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉൾപ്പെടെ 60
19. പൊറോട്ട (ഒരെണ്ണം) 50 ഗ്രാം 12
20. നെയ്റോസ്റ്റ് (175 ഗ്രാം) 46
21. പ്ലെയിൻ റോസ്റ്റ് 35
22. മസാലദോശ ( 175 ഗ്രാം) 50
23. പൂരിമസാല (50 ഗ്രാം വീതം 2 എണ്ണം) 36
24. മിക്സഡ് വെജിറ്റബിൾ 30
25. പരിപ്പുവട (60 ഗ്രാം) 10
26. ഉഴുന്നുവട (60 ഗ്രാം) 10
27. കടലക്കറി (100 ഗ്രാം) 30
28. ഗ്രീൻപീസ് കറി (100 ഗ്രാം) 30
29. കിഴങ്ങ് കറി (100 ഗ്രാം) 30
30. തൈര് (1 കപ്പ് 100 മി.ലി.) 15
31. കപ്പ (250 ഗ്രാം) 30
32. ബോണ്ട (50 ഗ്രാം) 10
33. ഉള്ളിവട (60 ഗ്രാം) 10
34. ഏത്തയ്ക്കാപ്പം (75 ഗ്രാം- പകുതി) 12
35. തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം) 47
36. ലെമൺ റൈസ് (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം) 44
37. മെഷീൻ ചായ (90 മി.ലി.) 8
38. മെഷീൻ കോഫി (90 മി.ലി.) 10
39. മെഷീൻ മസാല ചായ (90 മി.ലി.) 15
40. മെഷീൻ ലെമൺ ടീ (90 മി.ലി.) 15
41. മെഷീൻ ഫ്‌ളേവേഡ് ഐസ് ടീ (200 മി.ലി) 20

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News