എളുപ്പത്തില്‍ തയ്യാറാക്കാം വെജ്ജി ചീസ് സാന്‍ഡ് വിച്ച്

സാന്‍ഡ് വിച്ച് ഇഷ്ടമുള്ളവര്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കാം വെജ്ജി ചീസ് സാന്‍ഡ് വിച്ച്

ചേരുവകള്‍

കക്കരി
തക്കാളി
ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞത്
പര്‍പ്പില്‍ കാബേജ്
എരിവുള്ള തക്കാളി ചട്ട്ന
ബ്രൗണ്‍ ബ്രെഡ്
ബട്ടര്‍
ചീസ് സ്ലൈസ്
ലെറ്റസ്
ചാട്ട് മസാല
ടൊമാറ്റോ കെച്ചപ്പ്
ചെറി ടൊമാറ്റോ

കക്കരി, തക്കാളി, പര്‍പ്പിള്‍ കാബേജ് എന്നിവ അരിഞ്ഞതും ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കിയതും ഒരു പ്ലേറ്റ്ല്‍ മാറ്റിവയ്ക്കാം. രണ്ട് സ്ലൈസ് ബ്രെഡ്ഡില്‍ ബട്ടര്‍ തേച്ചെടുക്കണം. ഇതിന് പിന്നാലെയായി തക്കാളി ചട്നിയും തേക്കണം. ലെറ്റസ് ഇലകള്‍ വച്ച് അതിന് മുകളിലായി ഉരുളക്കിഴങ്ങ് നിരത്തണം. ചാട്ട് മസാല തൂവിയതിന് ശേഷം കക്കരി വയക്കാം. ഇതിന് പിന്നാലെ തക്കാളിയും വച്ച് കുറച്ചുകൂടി ചാട്ട് മസാല ഇടാം. പര്‍പ്പില്‍ കാബേജ് വച്ചശേഷം ഒരു സ്ലൈസ് ചീസും ഇതിന് മുകളിലായി വെക്കാം. അടുത്ത ബ്രെഡ്ഡില്‍ ബട്ടറും തക്കാളി ചട്ണിയും തേച്ചശേഷം അതുവച്ച് മൂടാം. ചെറി ടൊമാറ്റോയ്ക്കും കെച്ചപ്പിനുമൊപ്പം കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News