വെജിറ്റബിൾ സ്റ്റൂ ഇങ്ങനെയൊന്ന് പരീക്ഷിച്ച് നോക്കിയാലോ?

പച്ചക്കറികള്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. പച്ചക്കറിവെച്ച് നല്ലൊരു വെജിറ്റബിൾ സ്റ്റൂ ആയാലോ? അതിനായി ഒരു പാനില്‍ എണ്ണ ചൂടാക്കി അതില്‍ ഗ്രാമ്പു, കറുകപ്പട്ട, ഏലയ്ക്ക, കുരുമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കാരറ്റ്, സവാള, ഉരുളക്കിളങ്ങ്, ഗ്രീന്‍പീസ്, ബീന്‍സ് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് രണ്ടാം പാല്‍ ചേര്‍ത്തിളക്കിയതിന് ശേഷം ഉപ്പ് ചേര്‍ക്കുക. കഷണങ്ങള്‍ വെന്തുകഴിഞ്ഞാല്‍ ഒന്നാം പാല്‍ ചേര്‍ക്കുക. നന്നായി ഇളക്കി ചെറുതായൊന്ന് തിളച്ചയുടന്‍ വാങ്ങിവയ്ക്കുക. ഇതിന് ശേഷം സ്വാദോടെ കഴിക്കാം.

ALSO READ: വിമാന കമ്പനികൾ നിയന്ത്രണമില്ലാതെ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കുന്നു; കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ചേരുവകകൾ
കാരറ്റ്- 2 എണ്ണം
സവാള- 1 എണ്ണം
ഉരുളക്കിഴങ്ങ്- 2 എണ്ണം
ഒന്നാം പാല്‍- 12 കപ്പ്
രണ്ടാം പാല്‍- 2 കപ്പ്
ബീന്‍സ്- 10 എണ്ണം
എണ്ണ- 2 ടേബിള്‍ സ്പൂണ്‍
ഗ്രീന്‍പീസ്- 50 ഗ്രാം
ഗ്രാമ്പു- 5 എണ്ണം
കറുകപ്പട്ട- 1 കഷണം
ഏലയ്ക്ക- 3 എണ്ണം
കുരുമുളക്- 1 ടേബിള്‍ സ്പൂണ്‍
വെള്ളം- 3 കപ്പ്
ഉപ്പ്- ആവശ്യത്തിന്

ALSO READ: എൻസിഇആർടിയുടെ ഇന്ത്യ പേര് മാറ്റ ശുപാർശയിൽ പ്രതിഷേധവുമായി കേരളം; കേന്ദ്രത്തിന് കത്തയക്കാനൊരുങ്ങി മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News