വയനാട് വൈത്തിരിയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

വയനാട് വൈത്തിരിയില്‍ കാറും ബസും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍, ബംഗളുരുവിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. രാവിലെ ആറുമണിയോടെ പഴയ വൈത്തിരിയില്‍ ആയിരുന്നു സംഭവം.

മലപ്പുറം കുഴിമണ്ണ സ്വദേശി ഉമ്മറിന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഉമ്മറിന്റെ ഭാര്യ ആമിന, മക്കളായ ആദില്‍, അബ്ദുള്ള എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉമ്മറിനെയും മറ്റു രണ്ടുപേരെയും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News