കോഴിയുമായി പോയ വാഹനം അപകടത്തില്‍പ്പെട്ടു; ഡ്രൈവറെ ശ്രദ്ധിക്കാതെ കോഴിയെ മോഷ്ടിച്ച് നാട്ടുകാര്‍; വീഡിയോ

കനത്ത മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തിനിടെ അപകടത്തില്‍പ്പെട്ട ഡ്രൈവറെ രക്ഷിക്കാതെ വാഹനത്തിലുള്ള കോഴികളെ അടിച്ചുമാറ്റുന്ന നാട്ടുകാരുടെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ആഗ്രയില്‍, ദില്ലി- ആഗ്ര ദേശീയ പാതയിലായിരുന്നു സംഭവം. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് ദൂരക്കാഴ്ച നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 12 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന് ഒരാള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

READ ALSO:വർഷാവസാനവും കുറയുന്നില്ല; സ്വർണ വിലയിൽ വീണ്ടും വർധനവ്

വില്‍പന കേന്ദ്രങ്ങളിലേക്ക് കോഴിയുമായി പോയ ഒരു പിക്കപ്പ് ലോറിയും അപകടത്തില്‍പ്പെട്ടു. അപകടസ്ഥലത്ത് ഓടിക്കൂടിയ ജനങ്ങളുടെ ശ്രദ്ധയില്‍ ഇത് പെട്ടു. പരിക്കേറ്റ ഡ്രൈവര്‍ സഹായത്തിനായി നിലവിളിച്ചെങ്കിലും ആളുകള്‍ അതൊന്നും വകവെച്ചില്ല. പകരം കോഴിയെ അടിച്ചുമാറ്റുന്ന തിരക്കിലായിരുന്നു ചില നാട്ടുകാരെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേസമയം മറ്റു ചിലര്‍ ഇതെല്ലാം മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. കഴിയുന്നത്ര കോഴികളെയുമെടുത്ത് ആളുകള്‍ കടന്നുകളയുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ചിലര്‍ ചാക്കുകളുമായി വന്ന് കൂട്ടത്തോടെ കോഴികളെ എടുത്ത് ചാക്കിലാക്കി കൊണ്ടുപോകുന്നതും വീഡിയോയിലുണ്ട്.

READ ALSO:കൈപ്പട്ടൂര്‍ ബസപകടം: വിദഗ്ധ ചികിത്സ ഉറപ്പാക്കി മന്ത്രി വീണാ ജോര്‍ജ്

ആഗ്രയില്‍ നിന്ന് കസ്ഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പെട്ടത്. സുനില്‍ കുമാര്‍ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. കോഴി മോഷണം തടയാന്‍ സുനില്‍ കുമാര്‍ ശ്രമിച്ചെങ്കിലും ഓടിയെത്തിയ ആള്‍ക്കൂട്ടത്തെ പ്രതിരോധിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. രണ്ടര ലക്ഷത്തോളം രൂപയുടെ കോഴികള്‍ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News