കശ്മീരീൽ ജവാന്മാർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് അപകടം

കശ്മീരീൽ ജവാന്മാർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 9 സിആർപിഎഫ് ജവാന്മാർക്ക് പരുക്ക്പറ്റി. സോൻമാരഗിലെ നീൽഗ്രാ ബാൽട്ടലിന് സമീപം സിന്ധ് നദിയിലേക്ക് വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചിരിക്കുന്നത്. പരുക്കേറ്റ ജവാന്മാരെ വൈദ്യസഹായത്തിനായി സമീപത്തെ ബാൽട്ടാൽ ബേസ് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ:  19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ബിജെപി നേതാവിന്‍റെ മകനും സംഘവും, സഹോദരിയെയും പീഡിപ്പിച്ചു

റിപ്പോർട്ടുകൾ പ്രകാരം ബാൽട്ടലിലേക്ക് പോകുകയായിരുന്ന സിആർപിഎഫ് വാഹനമാണ് റോഡിൽ നിന്ന് തെന്നിമാറി സിന്ധ് നദിയിലേക്ക് വീണത്. അപകട കാരണം സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, ജവാന്മാരുടെ പരിക്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനായിട്ടില്ല.

ALSO READ: പ്രതിപക്ഷ യോഗത്തിൽ ക്ളൈമാക്‌സായി; കോൺഗ്രസ്സിനോടുള്ള വിയോജിപ്പ് അവസാനിപ്പിച്ച് ആം ആദ്മി പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News