13 ലക്ഷം രൂപയുടെ കാറിന് തീയിട്ട് വാഹനഉടമ; അന്വേഷണം ആരംഭിച്ച് പൊലീസ്

വാഹനങ്ങൾക്ക് തീപിടിക്കുന്ന നിരവധി വാർത്തകൾ നാം കാണാറുണ്ട്. എന്നാൽ സ്വന്തം കാറിന് തീയിട്ടൊരു വാർത്ത നാം കേട്ടാലോ? അത്തരമൊരു സംഭവം അറിഞ്ഞതിന്റെ ഞെട്ടലിലാണ് വാഹനലോകം. മധ്യപ്രദേശിലെ ബാലാഘട്ടിലാണ് സംഭവം. മാരുതി XL6 എംപവിക്കാണ് ഗീത് വൈഷ്ണവ് എന്നയാൾ തീയിട്ടത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. കാർ പൂർണമായും കത്തി നശിച്ചെങ്കിലും ആർക്കും ആളപായമില്ല. സർവീസ് സെന്റർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ശക്തമാക്കി.

ALSO READ: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥിയുടെ സസ്‌പെൻഷൻ നടപടി പിൻവലിച്ചു

13 ലക്ഷം രൂപ മുടക്കി ഒരു മാസം മുമ്പാണ് ഗീത് വൈഷ്ണവ് മാരുതി XL6 എംപിവി കാർ സ്വന്തമാക്കിയത്. സാങ്കേതിക തകരാറുകൾ ചൂണ്ടിക്കാട്ടി സർവീസ് സെന്‍ററിൽ ഇയാൾ വാഹനം കൊണ്ടുവന്നിരുന്നു. എന്നാൽ കാർ പുതിയതാണെന്നും അതിന്‍റെ ആദ്യ സർവീസിനായാണ് ഉടമ ഇവിടെ എത്തിയെന്നും സർവീസ് സെന്‍ററിന്‍റെ ചുമതലയുള്ള മിതേഷ് സുരാന പറഞ്ഞു. വൈകിട്ട് വാഹനം തിരികെ നൽകാമെന്ന് അറിയിച്ചതായും സർവീസ് സെന്റർ ജീവനക്കാർ പറഞ്ഞു. എന്നാൽ ഉച്ചയോടെ തിരികെയെത്തിയ ഇയാൾ വാഹനത്തിന് തീയിടുകയായിരുന്നു. എന്താണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് വാഹന ഉടമയെ നയിച്ചത് എന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ALSO READ: ചംപയ് സോറന്റെ സത്യപ്രതിജ്ഞ ഇന്ന്; സർക്കാർ രൂപീകരണത്തിന് ക്ഷണിച്ച് ഗവർണർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News