വാഹന രജിസ്ട്രേഷൻ ഇനി എളുപ്പം; കേരളത്തെലെവിടെയും രജിസ്റ്റർ ചെയ്യാം

Vehicle Registration

വാഹന രജിസ്ട്രേഷൻ ഇനി എളുപ്പമാകും. KL-1 മുതല്‍ KL-86 വരെ കേരളത്തിലെവിടെയും ഇനി വാ​ഹനങ്ങൾ രജിസ്റ്റർ ചെയ്യാം. സംസ്ഥാനത്ത് സ്ഥിര മേൽവിലാസമുള്ള സ്ഥലത്ത് മാത്രമേ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനാകൂ എന്ന ചട്ടത്തിൽ മാറ്റം വരുത്തി. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ട്രാൻസ്പോർട്ട് കമ്മീഷണര്‍ ഉത്തരവി ഇറക്കിയത്.

ഇനി സംസ്ഥാനത്ത് എവിടെ മേൽവിലാസം ആയാലും ഏത് ആർടി ഓഫീസിന് കീഴിലും വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധിക്കും. മുൻപ് സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആർടിഒ പരിധിയിൽ മാത്രമേ വാഹനം രജിസ്ട്രേഷൻ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.

Also Read: ഉരുള്‍പൊട്ടൽ ദുരന്തം: സഹായം നല്‍കാത്ത കേന്ദ്ര സമീപനം മനുഷ്യത്വരഹിതവും അന്യായവുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

ഇനി അധികാരപരിധി ചൂണ്ടിക്കാട്ടി അർടിഒമാർക്ക് ഇനി വാഹനരജിസ്ട്രേഷൻ നിരാകരിക്കാൻ സാധിക്കില്ല. ജോലി ആവശ്യങ്ങള്‍ക്കോ, ബിസിനസ് ആവശ്യങ്ങള്‍ക്കോ വേണ്ടി താമസിക്കുന്ന സ്ഥലത്ത് ഇനി വാഹനം രജിസ്ട്രേഷൻ ചെയ്യാം.

Also Read: എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയതിലെ തര്‍ക്കം; മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടതായി മക്കൾ

ബിസിനസ് നടത്തുകയോ, ചെയ്യുന്ന സ്ഥലത്തെയോ ഏത് ആർടിഒ പരിധിയിൽ വേണമെങ്കിലും വാഹന രജിസ്ട്രേഷൻ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉടമ താമസിക്കുന്ന സ്ഥലത്ത് തന്നെ വാഹനരജിസ്ട്രേഷൻ നടത്തണമെന്ന ആറ്റിങ്ങൽ റീജിനൽ ട്രാൻസ്പോർട്ട് ഓഫീസറുടെ നിലപാടിനെതിരെയായിരുന്നു കോടതിയുടെ ഇടപെടൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News