പ്രത്യേക ശ്രദ്ധയ്ക്ക്… താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

താമരശ്ശേരി  ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം. ദേശീയപാത 766ല്‍ താമരശേരി ചുരത്തില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുഴി അടയ്ക്കുന്നതിനുള്ള പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഈ മാസത്തിന്റെ തുടക്കത്തിലും താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ മാസം 7 മുതല്‍ 11 വരെ പകല്‍ സമയങ്ങളിലായിരുന്നു ഭാരമുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Also Read : വേസ്റ്റുകള്‍ അടുക്കളയില്‍.. ഫ്രീസറില്‍ അഴുക്കുവെള്ളം…; മന്തി – ഷവര്‍മ യൂണിറ്റുകളില്‍ റെയ്ഡ്; സംഭവം ഹൈദരാബാദില്‍

അടിവാരം മുതല്‍ ലക്കിടി വരെയുള്ള ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് അന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചുരത്തിലെ 6, 7, 8 വളവുകളില്‍ രൂപപ്പെട്ടിട്ടുള്ള കുഴികള്‍ അടയ്ക്കുന്നതിനും 2, 4 വളവുകളിലെ താഴ്ന്ന് പോയ ഇന്റര്‍ലോക്ക് കട്ടകള്‍ ഉയര്‍ത്തുന്നതിനും വേണ്ടിയായിരുന്നു നിയന്ത്രണം.

Also Read : ഇരിക്കാൻ പറ്റില്ലെന്ന പരാതി ഇനി വേണ്ട, തിലകൻ കത്തയച്ചു; ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളിലെ പൈപ്പ് സീറ്റ് ഇനി പഴങ്കഥ

News Summary- On National Highway 766, restrictions on heavy vehicles were again imposed from Tuesday to Thursday at Tamarassery pass

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News