തിരുവനന്തപുരം മംഗലപുരത്ത് വാഹന ഷോറൂമിൽ തീപിടിത്തം

തിരുവനന്തപുരം മംഗലപുരത്ത് വാഹന ഷോറൂമിൽ തീപിടിത്തം. മംഗലപുരം തോന്നയ്ക്കലിലെ ഐസർ ഷോറൂമിലാണ് തീപ്പിടിത്തം. മൂന്ന് മണിയോടു കൂടിയാണ് സംഭവം. മൂന്നു വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. ഒരു പുതിയ ബസും രണ്ട് പഴയ വാഹനങ്ങളുമാണ് പൂർണ്ണമായും കത്തി നശിച്ചത്. ഒരു സ്വകാര്യ നഴ്സിംഗ് കോളേജിലെ ബസിനും കേടുപാട് സംഭവിച്ചു.

Also Read: ഹെയര്‍ ബാന്‍ഡ് രൂപത്തില്‍ സ്വര്‍ണം; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യുവതിയില്‍ നിന്നും 885 ഗ്രാം സ്വര്‍ണം പിടികൂടി

അപകടത്തിൽ കേടുപാട് സംഭവിച്ച് പണിയ്ക്കായി എത്തിയ മിനിലോറിയിൽ നിന്നാണ് ആദ്യം തീപിടുത്തം ഉണ്ടായത്. പിന്നീട് തൊട്ടടുത്ത പുതിയ ബസിലേക്ക് ആളിപ്പടരുകയായിരുന്നു. വെഞ്ഞാറമ്മൂട്,കഴക്കൂട്ടം, ചാക്ക, കല്ലമ്പലം എന്നിവിടങ്ങളിൽനിന്ന് 5 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി അണക്കുന്നു .ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി.

Also Read: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 606.46 കോടിയുടെ നിര്‍മ്മാണ പദ്ധതികള്‍, 11.4 കോടിയുടെ പ്രവര്‍ത്തന പദ്ധതികള്‍; മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News