തൃശ്ശൂർ ഷൊർണ്ണൂർ സംസ്ഥാന പാതയിൽ വാഹനങ്ങളുടെ കൂട്ടിയിടി; ആളപായമില്ല

തൃശ്ശൂർ ഷൊർണ്ണൂർ സംസ്ഥാന പാതയിൽ വാഹനങ്ങളുടെ കൂട്ടിയിടി. ചെറുതുരുത്തി വെട്ടിക്കാട്ടിരി പള്ളിക്ക് സമീപമാണ് മൂന്നു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളുടെ മുൻവശം പൂർണമായി തകർന്നു. രാവിലെ 7.30 ഓടെയാണ് അപകടം ഉണ്ടായത്. തൃശ്ശൂരിൽ നിന്നും ഷോർണൂരിലേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി പെട്ടെന്ന് റോഡിൽ നിർത്തി.

Also Read: എല്ലാ മാസവും മന്ത്രിതലത്തിൽ പകർച്ചവ്യാധി വ്യാപനം വിലയിരുത്തുന്നുണ്ട്; ശാസ്ത്രീയമായ ഇടപെടലിലൂടെ മഞ്ഞപ്പിത്ത വ്യാപനവും തടയാനായി: മന്ത്രി വീണാ ജോർജ്

ഇതിനു പിന്നിൽ എറണാകുളത്ത് നിന്നും മലപ്പുറത്തേക്ക് പോവുകയായിരുന്ന മറ്റൊരു ലോറി ഇടിച്ചു കയറി. തൃശ്ശൂരിൽ നിന്നും ഷോർണൂരിലേക്ക് പോവുകയായിരുന്ന ശ്രീഭദ്ര എന്ന സ്വകാര്യ ബസ് ആണ് ലോറിക്കു പിന്നിൽ ഇടിച്ചത്. സംഭവത്തിൽ ആർക്കും സാരമായ പരുക്കുകളില്ല. ബസ്സിലെ യാത്രക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: കുര്‍ബാന തര്‍ക്കം; നാളെ മുതല്‍ ഏകീകൃതകുര്‍ബാന നടപ്പാക്കണമെന്നാവര്‍ത്തിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News