ഒറ്റകണ്ണന്മാരെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്

MVD

രാത്രിയിലെ റോഡ് യാത്രയിൽ കാഴ്ച സു​ഗമമായില്ലെങ്കിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കില്ല. അതിനാൽ തന്നെ റോഡ് കാണുന്നതിനും സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനും പ്രവര്‍ത്തനക്ഷമമായ ഹെഡ്ലൈറ്റ് അത്യന്താപേക്ഷിതമാണ്. എന്നാൽ റോഡിലിറങ്ങുന്ന ചില വാഹനങ്ങളിൽ ഒരു ഹെഡ് ലൈറ്റ് മാത്രം പ്രവർത്തനക്ഷമമായ നിലയിലായിരിക്കും ഉണ്ടാകുക ഇത് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. അതിനാൽ തന്നെ ഇത്തരത്തിൽ ഒറ്റകണ്ണുമായി യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റെ്.

Also Read: നിരത്തുകൾ കീഴടക്കാൻ; ആക്ടീവ ഇലക്ട്രിക് ആകുന്നു ഒറ്റ ചാർജിൽ 150 കിലോമീറ്റർ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം 

രാത്രിയിലും പ്രതികൂല കാലാവസ്ഥയിലും ഡ്രൈവർക്ക് മുന്നിലുള്ള റോഡ് കാണുന്നതിനും സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനും വേണ്ടിയാണ് വാഹനത്തിന് ഹെഡ് ലൈറ്റ് നൽകിയിട്ടുള്ളത്. മറ്റ് റോഡ് ഉപയോക്താക്കൾക്ക് രാത്രിയിലും മറ്റും ഒരു വാഹനത്തിൻറെ വീതിയും വലിപ്പവും തിരിച്ചറിയുന്നതിന് ആ വാഹനത്തിൻറെ ഹെഡ് ലൈറ്റ് സഹായിക്കുന്നു .രണ്ട് ഹെഡ് ലൈറ്റ് ഉള്ള വാഹനങ്ങൾ ഒരു ഹെഡ് ലൈറ്റ് മാത്രം പ്രവർത്തനക്ഷമമായ നിലയിൽ ചിലപ്പോഴെങ്കിലും രാത്രി കാലങ്ങളിൽ റോഡിൽ കാണപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഈ വാഹനം ഒരു ടൂവീലർ ആണെന്ന് വരെ മറ്റു ഉള്ളവർ തെറ്റിദ്ധരിക്കാനും അപകടം ഉണ്ടാകാനും ഏറെ സാധ്യതയുണ്ട്. മാത്രമല്ല ഇത് നിയമപരമായി തെറ്റുമാണ്. അതുകൊണ്ട് യാത്രയ്ക്ക് മുൻപ് നിങ്ങളുടെ വാഹനത്തിൻറെ എല്ലാ ലൈറ്റുകളും പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News