യുഎഇയില്‍ 65 ടണിന് മുകളിലുളള വാഹനങ്ങള്‍ക്ക് നിരോധനം വരുന്നു

യുഎഇയില്‍ 65 ടണിന് മുകളിലുളള വാഹനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തുന്നു. ഭാരം കൂടിയ ചരക്ക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിരോധനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഊര്‍ജ അടിസ്ഥാന സൗകര്യ വികസന മന്ത്രി വ്യക്തമാക്കി. അടുത്ത മാസം മുതല്‍ 65 ടണിന് മുകളിലുളള വാഹനങ്ങള്‍ക്കുളള നിരോധനം നിലവില്‍ വരുമെങ്കിലും നാല് മാസം പിഴ ചുമത്തില്ല. വാഹനങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനാണ് നാല് മാസത്തെ സമയപരിധി അനുവദിച്ചിരിക്കുന്നത്.

പരമാവധി 65 ടണ്‍ വരെ ഭാരമുള്ള വാഹനങ്ങള്‍ക്ക് മാത്രമാകും അടുത്ത മാസം ഒന്ന് മുതല്‍ യു.എ.ഇയിലെ റോഡുകളിലൂടെ സഞ്ചരിക്കാന്‍ അനുമതി ഉണ്ടാവുക. ഒന്നാം തീയതി മുതല്‍ നിരോധനം നിലവില്‍ വരുമെങ്കിലും നാലുമാസം വാഹനങ്ങള്‍ക്ക് ഗ്രേസ് പിരീഡ് അനുവദിച്ചേക്കും. ഫെബ്രുവരി ഒന്നുമുതലാകും പിഴയുള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുക. അതിനുള്ളില്‍ വാഹനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.

READ MORE:പുതിയ വാട്സ്ആപ്പ് ചാനല്‍ ആരംഭിച്ച് മോഹന്‍ലാല്‍

രാജ്യത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന 28 ശതമാനം ട്രക്കുകളും നിരോധനത്തിന്റെ പരിധിയില്‍ വരും. രാജ്യത്തെ ചരക്ക് നീക്കം സുഗമമാക്കുന്നതിനൊപ്പം റോഡുകളുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിന്റെ കൂടി ഭാഗമായിട്ടാണ് തീരുമാനമെന്ന് ഊര്‍ജ അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്രൂയി പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖല ലോകത്തെ തന്നെ ഏറ്റവും മികച്ചതായി നിലനിര്‍ത്താന്‍ ഉദ്ദേശിച്ചാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി. രാജ്യാതിര്‍ത്തി കടന്ന് സര്‍വ്വീസ് നടത്തുന്നതുള്‍പ്പടെയുളള ഒന്നര ലക്ഷം ട്രക്കുകള്‍ നിയമത്തിന്റെ പരിധിയില്‍ വരും. അതേസമയം സുരക്ഷാ സേന, പൊലീസ്, സിവില്‍ ഡിഫന്‍സ് അതോറിറ്റി എന്നിവരുടെ വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല. വാഹനങ്ങളുടെ നീളം, വലിപ്പം എന്നിവയ്‌ക്കൊപ്പം പിഴയുടെ വിശദാംശങ്ങളും ഉടന്‍ പ്രഖ്യാപിക്കും.

READ MORE:ദുബായില്‍ പുതിയ രണ്ട് ഫാമിലി പാര്‍ക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News