വെങ്ങാനൂരിൽ വീടുകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ചു

CAR BURNT IN VENGANUR

വെങ്ങാനൂരിൽ ദുരൂഹ സാഹചര്യത്തിൽ വീടുകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ചു. രണ്ടു വീടുകളിലായി വച്ചിരുന്ന മൂന്ന് ബൈക്കും ഒരു കാറുമാണ് കത്തിച്ചത്. വെങ്ങാനൂർ കൈപ്പള്ളി കുഴിയിൽ സുമതി ടീച്ചറെ വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ആണ് കത്തി നശിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം.

അതിഭയങ്കരമായ വെളിച്ചം കണ്ട് വീട്ടുകാർ വെളിയിലിറങ്ങി നോക്കിയപ്പോഴാണ് വാഹനങ്ങൾ കത്തുന്നത് കണ്ടത്. ഒരു വീടിന് മുന്നിൽ വച്ചിരുന്ന വാഹനങ്ങൾ കത്തിച്ചിട്ട് അടുത്ത വീട്ടിൽ വച്ചിരുന്ന കാറും കത്തിക്കുകയായിരുന്നു. ഇന്നലെ രാത്രി ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രിച്ചത്. കോവളം പോലീസ് എത്തി കേസ് അന്വേഷണം ആരംഭിച്ചു.

ALSO READ; ‘ചേലക്കരയിൽ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് കെ രാധാകൃഷ്ണൻ’; മാധ്യമങ്ങൾ കല്ലുവെച്ച നുണ പ്രചരിപ്പിക്കുന്നുവെന്നും യു ആർ പ്രദീപ്

NEWS SUMMERY: Vehicles parked in front of houses were set on fire under mysterious circumstances in Venganur. Three bikes and one car kept in two houses were burnt

Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News