ഒമാനില്‍ കനത്ത മഴ തുടരുന്നു, ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി

കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയാണ് ഈ വിവരം അറിയിച്ചത്. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ വാദി അല്‍ ബാത്തയില്‍ മൂന്ന് വാഹനങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയതിനെ തുടര്‍ന്ന് രണ്ട് പേരെ കാണാതായി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

അതേസമയം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. പാറകള്‍ ഇടിഞ്ഞ് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇടിമിന്നലുള്ള സമയത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്നും താഴ്വരകള്‍ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പ്. കടലില്‍ പോകരുതെന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News