കമ്മ്യൂണിസ്റ്റാണെന്ന കാരണത്താല്‍ തടഞ്ഞുവച്ചിരുന്ന ഐഎഎസ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചത് നെഹ്റു ഇടപെട്ട്; വെങ്കിട്ടരമണനെ ഓര്‍മ്മിച്ച് കുറിപ്പ്

വെങ്കിട്ടരമണന്‍ ഐഎഎസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അഡ്വ വേലപ്പന്‍ നായരുടെ ഫേസബുക്ക് കുറിപ്പ്. കമ്മ്യൂണിസ്റ്റാണെന്ന കാരണത്താല്‍ തടഞ്ഞുവച്ചിരുന്ന വെങ്കിട്ടരമണന്റെ ഐഎഎസ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചത് പ്രധാനമന്ത്രി നെഹ്റു ഇടപെട്ടതിനെ തുടര്‍ന്നായിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. ഉശിരും ചങ്കൂറ്റവും ഉണ്ടായിരുന്ന, ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രവര്‍ത്തകനും പഠിത്തത്തില്‍ ഒന്നാമനുമായിരുന്ന സഖാവായിരുന്നു വെങ്കിട്ടരമണനെന്നും കുറിപ്പില്‍ അനുസ്മരിക്കുന്നു.

READ ALSO:‘ഒന്നും രണ്ടുമല്ല 38 ഭാഷകളിൽ സൂര്യയുടെ കങ്കുവ’, ഇന്ത്യൻ സിനിമയിൽ ഇത് ചരിത്രം; നടിപ്പിൻ നായകൻ്റെ നാടകീയ വരവ്

ഫെസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

സഖാവ് വെങ്കിട്ടരമണന്‍, I.A.S.

യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍, ഇന്നലെ വിട പറഞ്ഞ, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്ന, ഐ. എ. എസില്‍ ഒന്നാം റാങ്ക് വാങ്ങിയ ആദ്യത്തെ കേരളീയനായ, ശ്രീ. വെങ്കിട്ടരമണന്‍, ഉശിരും ചങ്കൂറ്റവും ഉണ്ടായിരുന്ന, ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രവര്‍ത്തകനും പഠിത്തത്തില്‍ ഒന്നാമനുമായിരുന്നു. അദ്ദേഹത്തിന്റെ ധൈര്യത്തെ കുറിച്ച്, വളരെ അറിയപെടാത്ത, രാജ്യസ്‌നേഹത്തിന്റെ ഒരു സംഭവം, കോട്ടയത്തെ പ്രഗത്ഭ അഭിഭാഷകനും, സഹപ്രവര്‍ത്തനും കമ്മ്യൂണിസ്‌റ് പാര്‍ട്ടി നേതാവുമായിരുന്ന പരേതനായ കുമരകം ശങ്കുണ്ണി മേനോന്‍ സാര്‍ പറഞ്ഞ ഒരു സംഭവം, അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ നിന്നു തന്നെ അറിയാന്‍ ഇടയായതു ഇവിടെ ഓര്‍മ്മിക്കുന്നു.

READ ALSO:അംഗനവാടി കെട്ടിടം പൊളിച്ചു മാറ്റുന്നതിന്റെ മറവില്‍ മണ്ണ് കടത്തല്‍; പ്രാദേശിക കോണ്‍ഗ്രസ് നേതാവടക്കം 4 പേര്‍ പ്രതികള്‍

‘ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി, പാളയത്തുള്ള പോലീസ് ക്യാമ്പില്‍ ബോംബ് എറിയാന്‍ തീരുമാനിച്ചതനുസരിച്ചു, അന്ന് രാത്രി പതിനൊന്നു മണിക്ക് യൂണിവേഴ്‌സിറ്റി കോളേജിന്റെ പരിസരത്ത് ഞാനും സ. കെ. വി. സുരേന്ദ്രനാഥും രമണനെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. റോഡ് വശങ്ങളില്‍ കത്തികൊണ്ടിരുന്ന തെരുവ് വിളക്കുകള്‍ മണ്ണെണ്ണ തീരുന്നതിനാല്‍ പ്രകാശം കുറഞ്ഞു വന്നപ്പോള്‍, തീരുമാനിച്ചതനുസരിച്ചു, രമണന്‍ സൈകിളില്‍ ഒരു സഞ്ചിയില്‍ മൂന്നു ബോംബുമായി, റോന്തു ചുറ്റുന്ന പോലീസ് കാണാതെ അവിടെ എത്തി. ബോംബ് എന്ന് പറഞ്ഞാല്‍ വലിയ ശക്തിയുള്ള ഏറു പടക്കങ്ങള്‍. രമണന്‍ ആരെന്നു നിങ്ങള്‍ക്ക് മനസ്സിലായോ. നമ്മുടെ റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്ന വെങ്കിട്ടരമണന്‍ ‘.

കമ്മ്യൂണിസ്റ്റാണെന്ന കാരണത്താല്‍ തടഞ്ഞുവച്ചിരുന്ന അദ്ദേഹത്തിന്റെ IAS റിസള്‍ട്ട് പ്രസിദ്ധീകരിച്ചതു പ്രധാനമന്ത്രി നെഹ്റു ഇടപെട്ടതിനെ തുടര്‍ന്നായിരുന്നു. അദ്ദേഹത്തിന്റെ സഹപാഠി ആയിരുന്ന ശ്രീ ഗോപാലകൃഷ്ണന്‍ നായര്‍ സാര്‍, ശ്രീ രമണന്‍ സാറിന്റെ കഴിവുകളെ കുറിച്ച് എന്നോട് ധാരാളം പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ശ്രീ വെങ്കിട്ടരമണന്‍ സാറിനെ നേരിട്ട് കാണാന്‍ ഇടയായിട്ടുണ്ട്.
ശ്രീ വെങ്കിട്ടരമണന്‍ സാറിന് ആദരാജ്ഞലികള്‍
അഡ്വ. വേലപ്പന്‍ നായര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News