വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കോണ്‍ഗ്രസിലേക്ക് കടന്നുവന്ന തന്നെ കമ്മ്യൂണിസ്റ്റുകാരന്‍ ആക്കി മാറ്റിയത് അന്നത്തെ നേതാക്കളായ ആന്റണിയും വയലാര്‍ രവിയും ആയിരുന്നു എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടിയതിനാണ് തന്നെ കമ്മ്യൂണിസ്റ്റുകാരന്‍ ആക്കിയതെന്നും അദ്ദേഹം പറഞ്ഞു. കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ പ്രസിഡന്റായി 60 വര്‍ഷം പൂര്‍ത്തിയാക്കിയതുമായ് ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: ഉരുളക്കിഴങ്ങും വഴുതനങ്ങയും വേവിച്ചത് ശരിയായില്ല; തെലങ്കാനയില്‍ 22 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
കഴിഞ്ഞദിവസം ബിജെപിക്കെതിരെ കടുത്ത ഭാഷയില്‍ വെള്ളാപ്പള്ളി നടേശന്‍ സംസാരിച്ചിരുന്നു. സിപിഐഎമ്മിനെ പോലെ കേഡര്‍ പാര്‍ട്ടിയാണെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാല്‍ ബിജെപി അവലാതി പാര്‍ട്ടിയായി മാറിയെന്നമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കണിച്ചുകുളങ്ങരയില്‍ മാധ്യമങ്ങളോട് സംസാരിക്കുവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ബിജെപിയില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
ALSO READ: പെട്രോളടിച്ചിട്ട് പണം കൊടുക്കാതെ പോകാനൊരു ശ്രമം; കൃത്യസമയത്ത് പൊലീസിന്റെ മാസ്സ് എൻട്രി, വീഡിയോ വൈറൽ
അതേസമയം ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെയും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു. രമ്യയെ കുറിച്ച് കോണ്‍ഗ്രസുകാര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടെന്നും അവര്‍ക്ക് അച്ചടക്കവും വിനയവുമില്ലെന്നുമാണ് അദ്ദേഹം തുറന്നടിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here