തോന്നുമ്പോൾ പോകാനും വരാനും ഇത് വഴിയമ്പലമല്ല; കോൺഗ്രസ് സ്ഥാനാർഥികളുടെ സന്ദർശനത്തിൽ വെള്ളാപ്പള്ളി നടേശൻ

vellappalli

കോൺഗ്രസ് സ്ഥാനാർഥികളുടെ സന്ദർശനത്തിന് അനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ.
തോന്നുമ്പോൾ പോകാനും വരാനും ഇത് വഴിയമ്പലമല്ലെന്നും മാന്യത ഇങ്ങോട്ടുണ്ടെങ്കിലെ തിരിച്ചുള്ളുവെന്നും അദ്ദേഹം വിമർശിച്ചു.

“കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കണ്ടില്ല.കാണില്ല എന്ന് പറഞ്ഞത് ശരിയാണ്.മുമ്പ് നിന്നപ്പോൾ വന്നില്ല, അന്ന് വരാത്തവർ ഇനിയും വരേണ്ട.രാഹുലിനെ കാണാൻ താനവിടല്ലല്ലൊ, കാണുന്ന കാര്യം അപ്പോൾ ആലോചിക്കാം.”- അദ്ദേഹം പറഞ്ഞു.

ALSO READ; എഡിഎമ്മിൻ്റെ ആത്മഹത്യ; ദിവ്യയ്ക്ക് മുൻ‌കൂർ ജാമ്യമില്ല

യുഡിഎഫ് ഭരണകാലത്ത് തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസ് എന്നും അദ്ദേഹം ആരോപിച്ചു.വി.എം സുധീരൻ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ഈ ശ്രമം നടന്നതെന്നും തന്നെ ദ്രോഹിച്ചപ്പോൾ ഒരു കോൺഗ്രസുകാരൻ പോലും തെറ്റാണെന്ന് പറഞ്ഞില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.അതേസമയം പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോക്ടർ സരിൻ സ്മാർട്ടും വിദ്യാസമ്പന്നനുമാണെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News