എന്‍എസ്എസ് നേതൃത്വത്തിലെ മാടമ്പിമാര്‍ പിന്തിരിപ്പന്‍മാരായ കാലഹരണപ്പെട്ടവര്‍: വെള്ളാപ്പള്ളി നടേശന്‍

vellappalli

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടികളില്‍ നിന്നും വിട്ടു നിന്ന എന്‍എസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. വൈക്കം സത്യഗ്രഹ സമര ശതാബ്ദി ആഘോഷത്തില്‍ എന്‍എസ്എസ് പങ്കെടുക്കേണ്ടതായിരുന്നു. ശതാബ്ദി ആഘോഷങ്ങളുടെ മുഖ്യധാരയില്‍ നിന്നും മാറി നിന്ന നിലപാട് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമുദായത്തിലെ സാധാരണ അനുയായികള്‍ എന്‍എസ്എസ് നേതൃത്വത്തിന്റെ നിലപാടിനോട് യോജിക്കുന്നില്ലെന്നും വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷം വെള്ളാപ്പള്ളി വിമര്‍ശിച്ചു.

നേതൃത്വത്തില്‍ നില്‍ക്കുന്നവര്‍ മാടമ്പിത്തരം കാണിക്കുന്നുവെന്ന് വെച്ച് നായര്‍ സഹോദരന്‍മാരുടെ എല്ലാവരുടെയും നിലപാട് അങ്ങനെയല്ല. എന്‍എസ്എസ് നേതൃത്വം മാറി നിന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശിവഗിരി മഠത്തില്‍ നിന്ന് എത്തിയവര്‍ക്ക് മന്നം സമാധിയില്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച സ്ഥിതിവിശേഷമുണ്ടായി. മന്നം സമാധി സന്ദര്‍ശനത്തിന് സ്വാമിമാര്‍ അനുവാദം ചോദിക്കാതിരുന്നതാകാം കാരണം. പക്ഷേ സ്വാമിമാര്‍ അവിടെയെത്തിയിട്ടും മന്നം സമാധിയിലെ സന്ദര്‍ശനത്തിന് അനുമതി നല്‍കാന്‍ എന്‍എസ്എസ് തയ്യാറായില്ലെന്നും വെളളാപ്പള്ളി കുറ്റപ്പെടുത്തി.

കാലചക്രത്തെ പുറകോട്ട് നയിക്കുന്ന എന്‍എസ്എസ് നേതൃത്വം കാലഹരണപ്പെട്ട നേതൃത്വമാണ്. സര്‍ക്കാര്‍ ഏല്ലാവരുടെതുമാണ്. ക്ഷണം സ്വീകരിച്ച് എന്‍എസ്എസ് നേതൃത്വം സഹകരിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് സമൂഹത്തില്‍ സ്വീകാര്യത കൂടിയേനെയെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News