കോൺഗ്രസ് ചത്ത കുതിര, വിഡി സതീശനാണ് ആ പാർട്ടിയെ നശിപ്പിക്കുന്നത്; വെള്ളാപ്പള്ളി നടേശൻ

vellappalli

കോൺഗ്രസ് ചത്ത കുതിരയാണെന്നും പ്രതിപക്ഷനേതാവ് വിഡി സതീശനാണ് കോൺഗ്രസിനെ നശിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ മൂന്നുപേരുടെ മത്സരമാണ് ഇപ്പോഴുള്ളത്. കോൺഗ്രസ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയെന്നും അവർ ആരെയും ഉൾക്കൊള്ളാറില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. താൻ കോൺഗ്രസുമായി യോജിപ്പിൽ അല്ല. തന്നെ ഒതുക്കാനാണ് കോൺഗ്രസിൻ്റെ ശ്രമം. തന്നെ അകത്താക്കാൻ അവർ ശ്രമിച്ചെന്നും അന്നത്തെ കെപിസിസി പ്രസിഡൻ്റ്  സുധീരനാണ് തന്നെ അകത്താക്കാൻ ശ്രമിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ALSO READ: പാർട്ടി പ്രസിഡൻ്റ് പറഞ്ഞാൽ മന്ത്രി സ്ഥാനത്തു നിന്നും ഏത് നിമിഷം വേണമെങ്കിലും മാറി നിൽക്കും; എ കെ ശശീന്ദ്രൻ

രമേശ് ചെന്നിത്തലയായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. മാനസികമായും ശാരീരികമായും തന്നെ കോൺഗ്രസ് പീഡിപ്പിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡൻ്റ് പറയുന്നതിന് എതിരെ പറയുക എന്നതാണ് സതീശൻ്റെ ലക്ഷ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാലക്കാട് ത്രികോണ മത്സരം ആണ് നടക്കുന്നതെന്നും എന്നാൽ അത് മുതലെടുക്കാൻ കോൺഗ്രസ് ശ്രമിക്കുന്നില്ലെന്നും എൽഡിഎഫ് സ്ഥാനാർഥി സരിൻ മിടു മിടുക്കൻ ആണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News