63മത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ആദ്യദിനം വേദിയെ കണ്ണീരണിയിച്ച് വെള്ളാർ മല ജി.എച്ച്.എസ് സ്കൂളിലെ കുട്ടികൾ. അതിജീവനത്തിന്റെ കഥ ആധാരമാക്കിയുള്ള നൃത്ത ശില്പത്തോടെ ചരിത്രത്തിൽ ആദ്യമായാണ് കലോത്സവ വേദി ഉത്ഘാടനം കുറിക്കുന്നത്. കലോത്സവ വേദിയിൽ ആദ്യമായി നൽകിയ അവസരത്തിലൂടെ വയനാടിനെ ഒന്നു കൂടി ചേർത്തു പിടിക്കുകയാണ് സംസ്ഥാന സർക്കാറെന്ന് സ്കൂളിലെ അധ്യാപകൻ ഉണ്ണി കൃഷ്ണൻ പറഞ്ഞു.
വെറും നൃത്താവിഷ്കാരമല്ല, കുട്ടികളുടെ അതിജീവനമാണിത്. ഉരുളെടുത്ത ജീവിതത്തിൽ നിന്നുമുള്ള ഉയർത്തെഴുന്നേൽപ്പ്. പറഞ്ഞു കേട്ട അനുഭവം നേരിട്ട് കലോത്സവ വേദിയിൽ നൃത്താവിഷ്കാരത്തിലൂടെ കണ്ടപ്പോൾ എംടിയുടെ നിള പോലെ ഒഴുകി നിള വേദിയും. നിറഞ്ഞ കയ്യടിയോട് കൂടിയുള്ള ഈ വേദി അല്ലാതെ ഈ അവസരത്തിൽ മറ്റെന്താണ് വയനാടിനായി കേരളത്തിന് ഒരു പോലെ നൽകാനാവുക.
also read: സംസ്ഥാന കലോത്സവത്തിന് അഴകേകി സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം
പരിശീലന സമയത്ത് സങ്കടമുണ്ടായിരുന്നെങ്കിലും കലോത്സവ വേദിയിൽ എത്തിയതിന്റെ സന്തോഷത്തിലാണ് കുട്ടികൾ. അങ്ങനെ ഏതു ദുരന്തത്തിലും തളരാതെ വീണ്ടും മുന്നോട്ട് പോകുമെന്ന ഉറച്ച തീരുമാനത്തോടെയായിരുന്നു കുട്ടികൾ വേദി വിട്ടിറങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here