വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിജീവിച്ച വെള്ളാർമലയുടെ കുട്ടികളെ ഇനി കലോത്സവത്തിലെ നാടക വേദിയില്‍ കാണാം. ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കീഴടക്കിയ ഒരു നാടിന്‍റെ അതിജീവനത്തിന്‍റെ കഥയുമായാണ് വെള്ളാര്‍ മലയുടെ കുട്ടികളെത്തുന്നത്. ടാഗോർ തീയേറ്ററിൽ നാളെ നടക്കുന്ന ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തെ കാത്തിരിക്കുകയാണ് നാടകപ്രേമികള്‍.
നാടകമെന്നാല്‍ നാടിന്‍റെ അകമാണ്. ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടമായൊരു ഒരു നാടിന്‍റെ അകമാണ് വെള്ളാര്‍മലയുടെ കുട്ടികളും പറയാന്‍ പോവുന്നത്. സ്വന്തം നാടിന്‍റെ ഹൃദയം പിളര്‍ന്ന് കാണിക്കുന്ന ജീവിതം തന്നെയാണ് അവര്‍ക്ക് നാടകം. ഉദ്ഘാടനദിനത്തില്‍ വെള്ളരിമലയുടെ ചുവടുവെച്ച് നൃത്തം ചെയ്ത വെള്ളാര്‍മല സ്ക്കൂളിന്‍റെ കുട്ടികളെ ഇനി നമുക്ക് നാടകഅരങ്ങില്‍ കാണാം.
ALSO READ: കാരുണ്യത്തിന്‍റെ കടലായൊരു ദഫ് മുട്ട് സംഘം; ഗുരുതര രോഗം ബാധിച്ച സുഹൃത്തിനായി സമാഹരിച്ചത് 11 ലക്ഷം രൂപ
ഒരു ദുരന്തനാടകം കണ്മുന്നില്‍ കണ്ടവര്‍ അരങ്ങിലും അതിജീവനത്തിന്‍റെ വിസ്മയം വിരിയിക്കാനുള്ള ഒരുക്കത്തിലാണ്. അഭിനയകലയിലൂടെ അവര്‍ ചേര്‍ത്തുപിടിക്കുന്നത് സ്നേഹം പകർന്ന, ആശ്വസിപ്പിച്ച മനുഷ്യരെയാണ്. നാടകത്തിലൂടെ നാടകത്തേക്കള്‍ വലിയ ജീവിത കഥയാണ് അവര്‍ പറയാന്‍ പോകുന്നതും.
നാടകത്തിലെ മുഖ്യ കഥാപാത്രത്തെ അരങ്ങിലെത്തിക്കുന്നത് അമൽജിത്താണ്. ദുരന്തത്തില്‍ പൂര്‍ണമായി ഒലിച്ചു പോകാത്ത തന്‍റെയും നാടിന്‍റെയും അനുഭവങ്ങള്‍ തന്നെയാണ് അമൽജിത്ത് പകര്‍ന്നാടുന്നതും.വയനാടിന്‍റെ അതിജീവന ഇതിഹാസത്തില്‍ നിന്നും ഒരേടാണ് അതിമനോഹരമായി ഈ കുട്ടികളിലൂടെ അരങ്ങിലെത്താന്‍ പോകുന്നത്. കണ്ണീര്‍നനവോടെയെങ്കിലും അതിന്‍റെ സന്തോഷത്തിലാണ് വെള്ളാർമല ഹയർ സെക്കൻഡറി സ്കൂളിലെ ഉണ്ണി മാഷും കുട്ടികളും.
വിഖ്യാത കഥാകാരന്‍ തകഴിയുടെ വെള്ളപ്പൊക്കത്തിലിൽ നിന്നുമാണ് നാടകത്തിന്‍റെ കഥാബീജം. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ അല്ല വെള്ളാര്‍മലയുടെ നാടകം. അതെന്താണെന്ന് അറിയാന്‍ നാളെ ഏവരും ടാഗോര്‍ ഹാളിലെ നാടകവേദിയിലെത്തുകയേ നിര്‍വാഹമുള്ളൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here