കോണ്‍ഗ്രസ് ഭരിക്കുന്ന വെള്ളായണി സഹകരണ ബാങ്കിലെ തട്ടിപ്പില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍. വെള്ളായണി അൺ എംപ്ലോയീസ് വെൽഫയർ സൊസൈറ്റിയിലെ നിക്ഷേപകരാണ് തട്ടിപ്പിനെ തുടര്‍ന്ന് പ്രതിഷേധത്തിലേക്ക് കടന്നത്. ബാങ്ക് പ്രസിഡന്‍റ് രാജേന്ദ്രന്‍റെ വസതിയിലേക്ക് നിക്ഷപകരുടെ സംഘം പ്രതിഷേധ മാര്‍ച്ച് നടത്തി.
കഴിഞ്ഞ ദിവസം മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന്‍റെ വീട്ടിലേക്ക് നിക്ഷേപകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. സൊസൈറ്റി പ്രസിഡന്‍റ് എം.രാജേന്ദ്രന്‍ പണം മുഴുവന്‍ പിന്‍വലിച്ചെന്നാണ് ആക്ഷേപം. വി എസ് ശിവകുമാറിന്റെ ഉത്തരവാദിത്തത്തിലാണ് നിക്ഷേപകര്‍ പണം നിക്ഷേപിച്ചത്. ഒന്നര വര്‍ഷമായി നിക്ഷേപത്തിന് പലിശ നല്‍കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
ഏകദേശം 300ലേറെ പേര്‍ക്കാണ് പണം നഷ്ടമായത്. സംഭവ സ്ഥലത്ത് പോലീസെത്തി നിക്ഷേപകരെ പുറത്താക്കി. ശിവകുമാറിന്റെ ബിനാമിയാണ് എം.രാജേന്ദ്രനെന്നും ആക്ഷേപമുയരുന്നു.
തട്ടിപ്പില്‍ ഹൈക്കോടതിയിൽ കേസ് നടക്കുകയാണ്. നിക്ഷേപത്തിൽ നിന്ന് വായ്പ കൊടുത്ത പണം തിരികെ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും പണം നിക്ഷേപിച്ച മുഴുവൻ പേർക്കും പണം തിരികെ നൽകുമെന്നുെ ബാങ്ക് പ്രസിഡന്‍റ് രാജേന്ദ്രൻ പറഞ്ഞു.
ALSO READ: ട്രെയിൻ യാത്രക്കിടെ ദമ്പതികളുടെ ദേഹത്ത് മൂത്രമൊഴിച്ചു; യുപിയിൽ യുവാവ് അറസ്റ്റിൽ
2002 ൽ ശിവകുമാറായിരുന്നു സൊസൈറ്റി ഉദ്ഘാടനം ചെയ്‌തത്. സംസ്ഥാനത്ത് സഹകരണ സംഘങ്ങളിൽ ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നത് യുഡിഎഫ് ഭരിക്കുന്ന സംഘങ്ങളിലെന്ന് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നത് സെപ്‌തംബര്‍ അവസാന വാരമാണ്. ക്രമക്കേട് ഉണ്ടായ 272 സഹകരണ സംഘങ്ങളിൽ 202 ൻ്റെയും ഭരണം യുഡിഎഫ് സമിതിക്കെന്നാണ് സഹകരണ രജിസ്‌ട്രാറുടെ റിപ്പോർട്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here