ഇത്രയ്ക്ക് സോഫ്റ്റോ! നല്ല പതുപതുത്ത വെള്ളയപ്പം ഉണ്ടാക്കാം ഈസിയായി

VELLAYAPPAM

അപ്പം, ദോശ, വെള്ളയപ്പം ഒക്കെ ഉണ്ടാക്കുന്നവരുടെ സ്ഥിരം പരാതിയാണ് ഉണ്ടാക്കി കഴിയുമ്പോൾ അതിന് കട്ടി കൂടുന്നുവെന്നത്. കഴിക്കാൻ ബുദ്ധിമുട്ടായതിനാൽ കറിയൊഴിച്ച് കുതിർത്ത് അപ്പവും ദോശയുമൊക്കെ കഴിക്കേണ്ടി വരാറുണ്ട്. എന്നാൽ ഇനി അങ്ങനെ കഴിക്കേണ്ട. നല്ല പഞ്ഞിപോലത്തെ പതുപതുത്ത നല്ല കിടിലനൊരു വെള്ളയപ്പം നമ്മുക്ക് ഉണ്ടാക്കി നോക്കിയാലോ? നല്ല ചൂട് മുട്ടക്കറിക്കും, വെജിറ്റബിൾ, കടലക്കറിക്കുമൊപ്പം കഴിക്കാൻ പറ്റിയ വെള്ളയപ്പം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ:

അരിപ്പൊടി (വറുത്തത്)- രണ്ട് കപ്പ്
തേങ്ങ- ഒരു കപ്പ്
ചോറ്- 4 ടേബിൾ സ്പൂൺ
യീസ്റ്റ്- അര ടീസ്പൂൺ
പഞ്ചസാര- രണ്ട് ടേബിൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെള്ളം- രണ്ട് കപ്പ്

ALSO READ; ചപ്പാത്തി നഹി നഹി…ചോർ ചോർ! അടുക്കളയിൽ തക്കാളിയുണ്ടോ? എങ്കിലൊരു തക്കാളി ചോറുണ്ടാക്കിയാലോ?

വെള്ളയപ്പം: തയ്യാറാക്കുന്ന വിധം;

ആദ്യമായി മിക്സിയുടെ ജാറിലേക്ക് തേങ്ങ, ചോറ് ,ഉപ്പ് ,യീസ്റ്റ്, പഞ്ചസാര എന്നിവയിടുക. ശേഷം ഇതിലേക്ക് അരക്കപ്പ് വെള്ളം കൂടി ചേർത്ത് അരച്ചെടുക്കുക. ഇനി അരിപ്പൊടി ചേർക്കണം. എന്നിട്ട്, രണ്ട് കപ്പ് വെള്ളം കൂടി ചേർത്ത് വീണ്ടും അരച്ചെടുക്കുക. ഇതോടെ മാവ് തയ്യാറാകും.ഇത് ഇനി സെറ്റാകാനായി ഏകദേശം നാല് മണിക്കൂറോളം കാത്തിരിക്കണം. മാവ് പൊങ്ങിവന്നാൽ ഒരു തവി കൊണ്ടിളക്കി വെള്ളയപ്പം ചുട്ടെടുക്കാം. ഇതോടെ നല്ല പഞ്ഞിപ്പോലുള്ള വെള്ളയപ്പം റെഡി. കടല, വെജിറ്റബിൾ കറി, മുട്ടക്കറിയൊക്കെ ഇതിന് ബെസ്റ്റ് കോമ്പിനേഷൻസാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News