അരിയും വേണ്ട അരിപ്പൊടിയും വേണ്ട, രാവിലെ നല്ല പൂപോലത്തെ വെള്ളയപ്പം തയ്യാറാക്കാന്‍ ഒരു എഴുപ്പവഴിയുണ്ട്. എങ്ങനെയെന്നല്ലേ ? റവയും ഗോതമ്പ് മാവും കുറച്ച് ചോറുമുണ്ടെങ്കില്‍ നല്ല സോഫ്റ്റ് വെള്ളയപ്പം നമുക്ക് തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
Also Read : ഈസി പപ്പടത്തോരൻ ഇതാ ഇങ്ങനെ തയ്യാറാക്കി നോക്കൂ
ചേരുവകള്‍
റവ – ഒന്നര കപ്പ്
പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
ഗോതമ്പ് മാവ് – 3 ടേബിള്‍സ്പൂണ്‍
ചോറ് – 1/2 കപ്പ്
ഉപ്പ് – ഒരു നുള്ള്
ഇളം ചൂടുവെള്ളം – രണ്ടര കപ്പ്
ഇന്‍സ്റ്റന്റ് യീസ്റ്റ് – 3/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും മിക്‌സിയിലിട്ട് ദോശമാവിന്റെ പരുവത്തില്‍ അരച്ചെടുക്കുക. തുടര്‍ന്ന് ഇത് പൊങ്ങാനായി പത്തു മിനിട്ടു മാറ്റി വെക്കാം. നന്നായി പൊങ്ങി വന്ന മാവില്‍ നിന്ന് ആവശ്യത്തിന് മാവെടുത്ത് അപ്പച്ചട്ടിയില്‍ ഒഴിച്ച് ചുട്ടെടുക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here