യുഡിഎഫ്, എസ്ഡിപിഐ, ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടിന്റെ തെളിവാണ് വെമ്പായം; എ എ റഹീം

A A Rahim

വി.ഡിസതീശന്റെ അറിവോടെ പാലോട് രവി നടപ്പിലാക്കിയ പദ്ധതിയാണ് വെമ്പായം പഞ്ചായത്തിൽ നടന്നതെന്ന് എ എ റഹീം. ഭരണം പിടിക്കാൻ കൂട്ടുനിന്നതിന്റെ പ്രത്യുപകാരമായി എസ്ഡിപിഐ പ്രവർത്തകരുടെ കേസുകൾ നിരുപാധികം പിൻവലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അത് കോൺ​ഗ്രസ് സമ്മതിക്കുകയും ചെയ്തു.

ഹൈക്കോടതിയില്‍ സമർപ്പിക്കേണ്ട അഫിഡവിറ്റ് തയ്യാറാക്കിയശേഷമാണ് തെരഞ്ഞെടുപ്പിലേക്ക് കടന്നതുപോലുമെന്ന് എ എ റഹീം പറഞ്ഞു. ബിജെപി അം​ഗങ്ങൾ എന്തുകൊണ്ട് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നുവെന്നും എ എ റഹീം ചോദിച്ചു.

Also Read:പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് കെ മുരളീധരൻ എത്തുമെന്ന് കെ സുധാകരൻ

വി.മുരളീധരന്‍റെ അറിവോടെയാണ് തെരഞ്ഞെടുപ്പില്‍ നിന്ന് ബി.ജെ.പി അംഗങ്ങള്‍ വിട്ടു നിന്നത്. ഇത് കോൺ​ഗ്രസിനെ സഹായിക്കാൻ വേണ്ടിയായിരുന്നുവെന്നും എ എ റഹീം പറഞ്ഞു.

ഷാനിബ് ഉന്നയിച്ച പ്രശ്നങ്ങൾ പ്രസക്തമാണെന്നും കോൺഗ്രസില്‍ ഇനിയും വലിയ പൊട്ടിത്തെറികൾ വരാനുണ്ടെന്നും എ എ റഹീം പറഞ്ഞു. ഡിവൈഎഫ്ഐയിലേക്ക് വരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഷാനിബാണ്. മതേതര മനസ്സുള്ളവര്‍ക്ക് മുമ്പില്‍ എന്നും തുറന്നു കിടക്കുന്ന വാതിലാണ് ഡിവൈഎഫ്ഐയുടേത് അങ്ങനെയുള്ള ഏതൊരാളേയും സ്വീകരിക്കുമെന്നും എ എ റഹീം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News