തിരുവനന്തപുരത്ത് നിന്ന് ഷോർണൂരിലേക്കുള്ള വേണാട് എക്സ്പ്രസ് (16302), മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാര്‍ എക്സ്പ്രസ് എന്നിവയ്ക്ക് 2025 ജനുവരി ഒന്ന് മുതല്‍ പുതിയ സമയം. തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുലര്‍ച്ചെ 5.25ന് പുറപ്പെട്ടിരുന്ന വേണാട് ജനുവരി ഒന്ന് മുതല്‍ അഞ്ച് മിനുട്ട് നേരത്തേ 5.20ന് പുറപ്പെടും.
Read Also: പാലക്കാട്ടെ സ്കൂളുകളിൽ നടന്ന ക്രിസ്മസ് ആഘോഷ ആക്രമണങ്ങളിൽ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി
മംഗലാപുരം- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ജനുവരി മുതല്‍ അര മണിക്കൂര്‍ നേരത്തേ തിരുവനന്തപുരം സെൻട്രലില്‍ എത്തും. എന്നാല്‍, മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല. എറണാകുളം മുതലാണ് സമയമാറ്റം. നിലവില്‍ ഇത് രാവിലെ ഒമ്പതിനാണ് തിരുവനന്തപുരം സെൻട്രലില്‍ എത്തുന്നത്. ജനുവരി ഒന്ന് മുതല്‍ 8.30ന് എത്തും. എറണാകുളം ടൗണില്‍ പുലര്‍ച്ചെ 3.15ന് എത്തി 3.20ന് പുറപ്പെടും. കോട്ടയത്ത് 4.32ന് എത്തി 4.35ന് പുറപ്പെടും. കൊല്ലം ജംഗ്ഷനില്‍ 6.22ന് എത്തി 6.25ന് പുറപ്പെടും. നിലവില്‍ ഇത് 7.02ന് എത്തി 7.05നാണ് പുറപ്പെടുന്നത്. വിശദമായ സമയക്രമം അറിയാം:
വേണാട്
തിരുവനന്തപുരം സെൻട്രല്‍- 05:20
കൊല്ലം ജംഗ്ഷൻ- 06:30- 6.33
കായംകുളം- 07:15- 07:17
കോട്ടയം- 08:21- 08:24
എറണാകുളം ടൗണ്‍- 09:40, 09:45
തൃശൂര്‍- 11:04, 11:07
ഷോര്‍ണൂര്‍- 12:25
മംഗലാപുരം- തിരുവനന്തപുരം മലബാര്‍ (16630)
എറണാകുളം ടൗണ്‍- 03:05, 03:10
കോട്ടയം- 04:22, 04:25
ചങ്ങനാശ്ശേരി- 04:44, 04:45
തിരുവല്ല- 04:54, 04:55
ചെങ്ങന്നൂര്‍- 05:05, 05:07
കായംകുളം- 05:35, 05:37
കൊല്ലം ജങ്ഷൻ- 06:22, 06:25
കഴക്കൂട്ടം- 7:28, 07:29
തിരുവനന്തപുരം പേട്ട- 07:44, 07:45
തിരുവനന്തപുരം സെന്‍ട്രല്‍- 08:30
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here