വെണ്ടയ്ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കുമ്പോള്‍ കുഴഞ്ഞുപോവുകയും ചീനച്ചട്ടിയില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യാറുണ്ടോ ? ഇതാ തൈരുകൊണ്ടൊരു എളുപ്പവിദ്യ

വെണ്ടയ്ക്കയും വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ വെണ്ടയ്ക്ക മെഴുക്കുപുരട്ടി എപ്പോള്‍ ഉണ്ടാക്കിയാലും അത് കുഴഞ്ഞുപോകുന്നത് പതിവാണ്. എന്നാല്‍ ഇനിമുതല്‍ ഒട്ടും കുഴഞ്ഞുപോകാതെ നല്ല കിടിലന്‍ രുചിയില്‍ വെണ്ടയ്ക്ക മെഴുക്ക്പുരട്ടി ഉണ്ടാക്കിയാലോ ?

Also Read : ഗോതമ്പുപൊടിയുണ്ടോ വീട്ടില്‍? പത്ത് മിനുട്ടിനുള്ളിലുണ്ടാക്കാം സ്‌നാക്‌സ്

മെഴുക്ക്പുരട്ടി ഉണ്ടാക്കുമ്പോള്‍ വെണ്ടയ്ക്ക നന്നായിട്ട് വഴട്ടിയതിന് ശേഷം സവാള ഇട്ടുകൊടുത്താല്‍ മെഴുക്കുപുരട്ടി ഒട്ടും കുഴയാതെ കിട്ടും. കൂടാതെ വെണ്ടയ്ക്ക വഴറ്റുമ്പോള്‍ ഒരു വലിയ സ്പൂണ്‍ തൈര് ചേര്‍ത്താല്‍ പാത്രത്തില്‍ ഒട്ടിപ്പിടിച്ചു കരി പിടിക്കില്ല.

ചേരുവകള്‍

വെണ്ടയ്ക്ക – 1/4 കിലോഗ്രാം

തൈര് – 1 സ്പൂണ്‍

സവാള – 1

മുളകുപൊടി – 1ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

കടുക് – 1/2 ടീസ്പൂണ്‍

Also Read : ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാന്‍ മടിയാണോ? വെറും 5 മിനുട്ടിനുള്ളിലുണ്ടാക്കാം ഒരു കിടിലന്‍ ഐറ്റം

മുളക് – 1

ഉഴുന്നു പരിപ്പ് – 1 ടീസ്പൂണ്‍

കറിവേപ്പില

വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെണ്ടയ്ക്ക വട്ടത്തില്‍ നുറുക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടായാല്‍ കടുക്, ഉഴുന്ന് എന്നിവ ചേര്‍ക്കുക.

കടുക് പൊട്ടിയാല്‍ മുളക്, കറിവേപ്പില, വെണ്ടയ്ക്ക എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക

ഒരുസ്പൂണ്‍ തൈര് കൂടി ചേര്‍ത്ത് വഴറ്റുക

അത് നന്നായി വഴന്നു വരുമ്പോള്‍ സവാളയും പൊടികളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക.

വെണ്ടയ്ക്ക മെഴുക്കുപുരട്ടി തയ്യാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News