ആ മോഹൻലാൽ ചിത്രം റീമേക്ക് ചെയ്യാൻ നല്ല ബുദ്ധിമുട്ടായിരുന്നു; വെളിപ്പെടുത്തലുമായി തെലുങ്ക് നടൻ വെങ്കടേഷ് ദഗ്ഗുബട്ടി

venkatesh daggubati

തെലുങ്കിലെ പ്രധാന താരമാണ് വെങ്കടേഷ് ദഗ്ഗുബട്ടി. വിക്ടറി വെങ്കടേഷ് എന്ന ആരാധകർ വിളിക്കുന്ന താരം സിനിമാവികടനോട് സംസാരിക്കുമ്പോഴായിരുന്നു വെളിപ്പെടുത്തൽ നടത്തിയത്. വിജയകാന്തിന്റെ ചിന്ന കൗണ്ടർ, രജിനികാന്തിന്റെ പാണ്ഡ്യൻ, സൂര്യയുടെ കാക്ക കാക്ക തുടങ്ങിയ ചിത്രങ്ങൾ തെലുങ്കിൽ റീമേക്ക് ചെയ്തതും വെങ്കിടേഷ് ആയിരുന്നു.

Also Read: ആ സെറ്റിൽ നിന്ന് വിജയ് പിണങ്ങി പോയി; സംവിധായകൻ സൂര്യയെയും മഹേഷ് ബാബുവിനെയും കൊണ്ടുവരാൻ നോക്കിയിട്ടും നടന്നില്ല: ശ്രീകാന്ത്

‘പല വലിയ നടന്മാരുടെയും സിനിമകൾ റീമേക്ക് ചെയ്യാൻ അവസരം കിട്ടിയിട്ടുണ്ട്. രജിനി സാറിന്റെ പാണ്ഡ്യൻ, വിജയകാന്ത് സാറിന്റെ ചിന്ന കൗണ്ടർ, മമ്മൂട്ടി സാറിന്റെ ആനന്ദം, മാധവന്റെ ഇരുധി സുട്ര്, സൂര്യയുടെ കാക്ക കാക്ക, ധനുഷിന്റെ അസുരൻ എല്ലാം തെലുങ്കിലേക്ക് വന്നപ്പോൾ ചെയ്യാന് അവസരം കിട്ടിയത് ഒരു നടനെന്ന നിലയിൽ വലിയ ഭാഗ്യമായി കരുതുകയാണ്.

ഈ പറഞ്ഞ സിനിമകളിൽ പലതും റീമേക്ക് ചെയ്തപ്പോൾ സിമ്പിളായി തോന്നി. എന്നാൽ ലാൽ സാറിന്റെ ദൃശ്യം അതിൽ ഒരു എക്‌സപ്ഷനായിരുന്നു. മലയാളം വേർഷൻ കണ്ടപ്പോൾ എളുപ്പത്തിൽ ചെയ്യാമെന്നൊക്കെ കരുതി. എന്നാൽ അഭിനയിച്ചു തുടങ്ങിയപ്പോഴാണ് ലാൽ സാർ ചെയ്തുവെച്ചതിന്റെ റേഞ്ച് മനസിലായത്. ആ ലെവലിൽ എത്താൻ പലതവണ ശ്രമിച്ചിട്ടും നടക്കാതെ പോയി. അതെല്ലാം ലാൽ സാർ ചെയ്ത് ഫലിപ്പിച്ചത് എങ്ങനെയാകും എന്നായിരുന്നു എന്റെ ചിന്ത,’

എന്നാണ് അഭിമുഖത്തിൽ താരം പറഞ്ഞത്. തുടർപരാജയങ്ങൾ നേരിട്ടു വന്ന താരം ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കിലൂടെയാണ് സിനിമാലോകത്തെ തന്റെ സ്ഥാനം വീണ്ടെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here