വെണ്ണിലാക്കൊമ്പിലെ രാപ്പാടി എന്ന് തുടങ്ങുന്ന ഉസ്താദ് സിനിമയിലെ പാട്ട് ഏവർക്കും പ്രിയപ്പെട്ടതാണ്. ഒരു ഏട്ടൻ അനുജത്തി സ്നേഹം പറയുന്ന ഈ പാട്ട് ഇന്നും പ്രസകതമാണ്. വിദ്യാസാഗറിന്റെ സംഗീതത്തിൽ ഗിരീഷ് പുത്തഞ്ചേരിയാണ് ഈ പാട്ടിന് വേണ്ടി വരികൾ എഴുതിയിരിക്കുന്നത്. അനുജത്തി വിവാഹം കഴിഞ്ഞു പോയതോടെ വീട്ടിൽ തനിച്ചാകുന്ന ചേട്ടൻ അവളുടെ ഓർമകളിലൂടെ കടന്നുപോകുമ്പോഴാണ് ഉസ്താദ് എന്ന സിനിമയിൽ ഈ പാട്ട് കടന്നുവരുന്നത്.
ALSO READ: രക്തസമ്മർദം നിയന്ത്രിക്കാൻ താമരത്തണ്ടുകൊണ്ടൊരു വെറൈറ്റി അച്ചാർ, സമയം കളയാതെ പോയി ഉണ്ടാക്കി നോക്ക്
പാട്ടിന്റെ വരികൾ
വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
എന്നും ഈയേട്ടന്റെ ചിങ്കാരീ
മഞ്ഞു നീർത്തുള്ളി പോൽ നിന്നോമൽ
കുഞ്ഞു കൺപീലിയിൽ കണ്ണീരോ (വെണ്ണിലാ…0
കാർത്തികനാൾ രാത്രിയിലെൻ
കൈക്കുമ്പിളിൽ വീണ മുത്തേ
കൈ വളർന്നും മെയ് വളർന്നും
കണ്മണിയായ് തീർന്നതല്ലേ
നിൻ ചിരിയും നിൻ മൊഴിയും
പുലരിനിലാവായ് പൂത്തതല്ലേ (വെണ്ണിലാ…)
കന്നിമുകിൽക്കോടി ചുറ്റി
പൊൻ വെയിലിൽ മിന്നു കെട്ടി
സുന്ദരിയായ് സുമംഗലിയായ്
പടിയിറങ്ങാൻ നീയൊരുങ്ങി
ഈ വിരഹം ക്ഷണികമല്ലേ
എന്നെന്നും നീയെൻ അരികിലില്ലേ (വെണ്ണിലാ…)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here