വ്യാജ പ്രചാരണങ്ങളുടെ മുനയൊടിക്കുന്ന വേണു രാജാമണിയുടെ പ്രതികരണം; ലോക കേരളസഭ അമേരിക്കൻ മേഖലാ സമ്മേളനത്തെപ്പറ്റി മുൻ ഇന്ത്യൻ അംബാസിഡർ

ലോക കേരളസഭ അമേരിക്കൻ മേഖലാ സമ്മേളനത്തിനെപ്പറ്റി വിശദീകരിച്ച് നെതർലൻഡിലെ മുൻ ഇന്ത്യൻ അംബാസിഡർ വേണു രാജാമണി. ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ നടന്ന അമേരിക്കൻ മേഖലാ സമ്മേളനത്തെപ്പറ്റി ഉയരുന്ന വ്യാജ പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് വേണു രാജാമണിയുടെ സമ്മേളനത്തിനെപ്പറ്റിയുള്ള വിശദീകരണം.

സമ്മേളനത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രവാസി മലയാളികളുമായി സംവദിച്ചത് അടക്കമുള്ള കാര്യങ്ങൾ വേണു രാജാമണി ചൂണ്ടിക്കാട്ടി. പ്രമുഖ അമേരിക്കൻ വ്യവസായികളുമായി നടത്തിയ ബിസിനസ് ആൻഡ് ഇൻസ്റ്റ്മെൻ്റ് മീറ്റിനെ പറ്റിയും അദ്ദേഹം വ്യക്തമാക്കി.

ലോക കേരളസഭ മേഖലാ സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രി ലോക ബാങ്കുമായി ചർച്ച നടത്തിയത് അടക്കമുള്ള കാര്യങ്ങൾ വേണു രാജാമണി ചൂണ്ടിക്കാട്ടി. അതിന് ശേഷം മുഖ്യമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ക്യൂബയിലേക്ക് തിരിക്കുന്ന കാര്യവും വേണു രാജാമണി പറഞ്ഞു. ഹവാന ഗവർണറുടെ പ്രത്യേക ക്ഷണപ്രകാരമാണ് മുഖ്യമന്ത്രിയുടെ ക്യൂബ സന്ദർശനം എന്നും അദ്ദേഹം അറിയിച്ചു.

Also Read: ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി വാഷിങ്ടണിൽ മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News